Tuesday, October 20, 2009

ആവരണം





വാര്‍ദ്ധക്യത്തിന്റെ തൂവല്‍പ്പക്ഷികള്‍
മാംസത്തിനുവേണ്ടി തേങ്ങിക്കൊണ്ടിരുന്നു.
അസ്ഥികള്‍ ആവരണം ചെയ്യാന്‍പോലും
കുറെ തൂവലുകള്‍ മാത്രം ബാക്കി.മാംസ
ത്തിന്റെ അവസാന അംശവുംജീവന്റെ
തുടിപ്പുകളായി,തുടിപ്പുകള്‍ക്കുവേണ്ടി
നഷ്ടപ്പെടുത്തിക്കഴിഞ്ഞിരുന്നു.

കൊക്കുരുമ്മിയിരുന്ന ഇണയും,മാംസത്തി
ന്റെയും മജ്ജയുടെയുംസ്വാദ് ആസ്വദിച്ച
യൌവ്വനത്തിന്റെ വാത്മീകവും ഇന്ന്
ഉള്ളിലെ ജീവനെ വേര്‍പെടുത്താന്‍
മടിക്കുന്നു.കാഴ്ച്ചയുടെപുറംലോകംവലി
യൊരുചതിയാണ്.ഒന്നും യാഥാര്‍ത്ഥ്യമല്ല.
കണ്ണിന്റെ പുറം കാഴ്ച്ചയ്ക്കപ്പുറം,
അകംകാഴ്ച്ചയില്‍ക്കാണുന്നനഗ്നസത്യങ്ങള്‍
ഒന്നും തന്നെ നേരായിരുന്നില്ല.

ആകാശംനോക്കിപ്പറക്കാന്‍,ചിറകുകള്‍
വീശാന്‍ കഴിയാതെമേഘങ്ങളെനോക്കി
നിര്‍വ്വികാരയായിരിക്കുന്ന വാര്‍ദ്ധക്യം.
കൊക്കിലൊതുങ്ങുന്ന മഴവെള്ളംഇറ്റിറ്റു
വീണെങ്കില്‍!


തൂവല്‍ കുളിര്‍പ്പിക്കാന്‍ മഴയെത്തില്ലന്നറി
ഞ്ഞുകൊണ്ടുതന്നെ,നരച്ചതൂവലിനെഉള്ളില്‍
ഒളിപ്പിച്ച് മാനത്തുനോക്കിയിരുന്നു.യൌവ്വ
നത്തിന്റെ പ്രതീക്ഷ വാര്‍ദ്ധക്യമാണെന്ന
തിരിച്ചറിവ്,വാര്‍ദ്ധക്യത്തിന്റെനിസ്സഹായ
അവസ്ഥ യാഥാര്‍ത്ഥ്യമാണെന്നുഅറിയുന്നതു
വരെമാത്രം!നിഷ്ഫലമായ കാത്തിരിപ്പ്.
തൂവല്‍പ്പക്ഷിയുടെ കാത്തിരിപ്പ് ഇന്നും
തുടര്‍ന്നുകൊണ്ടേയിരിക്കുന്നു!



ശ്രീദേവിനായര്‍.