Tuesday, September 30, 2008

വശ്യം

കരിയിലക്കൂനയില്‍,സ്വര്‍ണ്ണനിറത്തില്‍
സുന്ദരനായ അഗ്നികത്തിപ്പടര്‍ന്നു.
അകലെനിന്നുനോക്കിനില്‍ക്കെ,
അവന്‍ വശ്യമായിച്ചിരിച്ചു.

ആചിരിയ്ക്കുപോലും എന്നെ
ആകര്‍ഷിക്കാന്‍ തക്കകഴിവുണ്ടാ
യിരുന്നു.

അടുക്കലേയ്ക്ക് നടന്നുനീങ്ങാന്‍
വെമ്പുന്ന എന്റെ മനസ്സും ശരീരവും
അവന്റെ ചൂടില്‍ അകലം പാലിക്കേണ്ടി
വന്നു.

നോക്കിനില്‍ക്കെ കരിയിലക്കൂന
ഒരുപിടിഭസ്മമാക്കി,അവന്‍
പുകപടലംസൃഷ്ടിച്ചുമറഞ്ഞു
നിന്നു.

ആപുകയ്ക്കും എന്നെആവാഹിക്കാന്‍
തക്ക ഏതോഒരു ഗന്ധമുള്ളതുപോലെ!
അതുംവശ്യമായിരുന്നു.

ചിലപ്പോളെനിയ്ക്കുതോന്നിയതുമാകാം.
കാരണം,ഞാന്‍ അവനെ എന്നേപ്രണ
യിക്കുകയായിരുന്നു!


എന്റെ ശരീരത്തില്‍ പടര്‍ന്നുകയറി
ആവാഹിച്ച്,ഭസ്മമാക്കിഎന്നെ
അവന്‍ കൈക്കുള്ളിലൊതുക്കും.


ആഒരുപിടിഭസ്മത്തിന് ഏതു
ഗന്ധമായിരിക്കാം?മോഹങ്ങളുടെ
കരിഞ്ഞമണമോ?ആശകളുടെ
കെട്ടടങ്ങിയമണമോ?അതോ?

ശരീരത്തിന്റെ വെന്തുനീറിയഗന്ധമോ?
ആത്മാവിന്റെ
ആരുമറിയാത്തഗന്ധമോ?

ശ്രീദേവിനായര്‍.

Saturday, September 27, 2008

വിശ്വാസം

വിശ്വസിക്കാതിരിക്കുകയെന്നതാണ്
ഏറ്റവും വലിയവിശ്വാസം!

അവിശ്വാസിക്ക്,വിശ്വാസത്തിന്റെ
മറക്കുടയില്‍ചോര്‍ച്ച അനുഭവപ്പെടുമ്പോള്‍
വിശ്വാസിക്ക്,അവിശ്വാസത്തിന്റെ
ഇലക്കുടപോലും പരിരക്ഷനല്‍കുന്നു.


വിഘ്നങ്ങളില്‍ക്കൂടിഅവിഘ്നങ്ങളെ
വിശ്വസിക്കുന്ന മനുഷ്യന്‍;
വിജ്ഞാനത്തില്‍ക്കൂടിഅജ്ഞാനത്തെ
മറികടക്കുന്നു.

അപ്പോഴും മനസ്സിനെമനസ്സിലാക്കാത്ത
മടയന്‍,
മടിശ്ശീലയുടെ കനം നോക്കി
മനുഷ്യനെസ്നേഹിക്കാന്‍പാടുപെട്ടു
പരാജയപ്പെടുന്നു!



ശ്രീദേവിനായര്‍.