Saturday, January 23, 2010
തങ്കച്ചാമീ---തുടര്‍ച്ച
പതിവായീ ചെരിപ്പുകള്‍ പൊട്ടിത്തുടങ്ങിയപ്പോള്‍ അമ്മ പറഞ്ഞൂ,ശ്രീ..
നീ എന്താ ഈയിടയായീ ചെരുപ്പുകളോട് ഗുസ്തിതുടങ്ങിയോ?
അതോ നിന്നോട് ചെരുപ്പുകള്‍ക്ക് വിരോധം ഉണ്ടോ?ഇനി പുതുമയുള്ള ചെരുപ്പുകള്‍ വാങ്ങേണ്ടാ..സാധാരണ മതികേട്ടോ?എന്നും
പൊട്ടിയചെരുപ്പുകളുമായീ,ഒരു നടത്തം...
(എനിയ്ക്കു മനസ്സിലായീ അത്ഏട്ടന്റെകുസൃതിയായിരുന്നുവെന്ന്.രാത്രി പുസ്തകവുംതുറന്നിരുന്ന്ചിന്തയിലായിരുന്നഎന്നോട്ഏട്ടന്‍ചോദിച്ചു.എന്താടീ,ഈയിടയായീ
ഒരു ചിന്ത?വല്ലപ്രേമവും?ഏട്ടനോട് എല്ലാം തുറന്നുപറഞ്ഞൂ.പാവമാ
അയാള്‍, ഏട്ടാആ ചെരുപ്പുകള്‍ക്കിടയില്‍ തന്നെയാ കിടപ്പും.ഞാനെന്റെ
ഫ്രണ്ട്സിനോടൊക്കെപ്പറഞ്ഞൂ,ചെരുപ്പുനന്നാക്കാന്‍ അവരെല്ലാം ഇപ്പോള്‍
അയാളുടെ പക്കലാ കൊടുക്കുന്നെ.മനപ്പൂര്‍വ്വം ഒരുകാര്യം മാത്രം ഏട്ട
നോട്മറച്ചുപിടിച്ചു.കൂട്ടുകാരികളുടെപൊട്ടിയചെരുപ്പ്ചുമന്നുകൊണ്ടുവന്ന് അയാളുടെപക്കല്‍ ഏല്‍പ്പിക്കാറുള്ള കാര്യം മാത്രം! വഴക്കുഉറപ്പായെന്ന് കരുതീ.പക്ഷേഏട്ടന്‍കുറേനേരംഎന്റെമുഖത്തുതന്നെനോക്കിയിരുന്നു.പിന്നീട് പറഞ്ഞൂ. എടീ നീ വല്ല കന്യാസ്ത്രീയോമറ്റോ ആകാനുള്ളവളാ,നിന്റെ കാര്യം പോക്കാ.
എന്റെകൂട്ടുകാരന്‍.ഡോ.ശശിമോഹനെക്കൊണ്ട് നിന്നെ കെട്ടിക്കാനാ എന്റെ പ്ലാന്‍ .പക്ഷേ അവനെ നീ വല്ല അനാഥമന്ദിരവും നടത്താന്‍ പ്രേരിപ്പിക്കും.പെണ്ണെ,ഇതൊക്കെയാ ലോകം.ഞങ്ങള്‍ ഡോക്ടര്‍ മാര്‍
എന്തൊക്കെയാ ഒരു ദിവസം കാണുന്നത്?ഇതെല്ലാം മനസ്സിലിട്ട് നീറ്റാതെ
മര്യാദയ്ക്ക് വായിക്ക്.ഇല്ലെങ്കില്‍ സുഖമായി പോയി ഉറങ്ങ്.
ഏട്ടന്‍ പിന്നെയും എന്തൊക്കെയോ ഉപദേശിച്ചു. നിന്നെ എല്ലാപേരും കൂടി സ്നേഹിച്ച് വഷളാക്കിയെന്നാ എനിയ്ക്ക് തോന്നുന്നത്.
മിണ്ടാതെ,പുതപ്പു വലിച്ച് മുഖം മറച്ച് ഉറക്കം നടിച്ചു.പാവം ഏട്ടന്‍
അടുക്കല്‍ വന്നിരുന്ന് പുതപ്പുമാറ്റി കവിളില്‍ ഒരുമ്മ തന്നു. പിന്നീട്
പറഞ്ഞു.ഏട്ടന്റെ പൊന്നനിയത്തിയല്ലേ.മോള്‍ ഉറങ്ങിക്കോളു.
എന്നാല്‍ തങ്ങളുടെ സംസാരം ശ്രദ്ധിച്ച അമ്മയോട് ഏട്ടന്‍ കാര്യങ്ങള്‍
പറഞ്ഞുകാണണം.
എന്നാലും ഏട്ടന്റെ കൂട്ടുകാരുടെ പൊട്ടിയ ചെരുപ്പുകളുംഷൂപോളിഷും എല്ലാം വീണ്ടും അയാള്‍ക്കുതന്നെകിട്ടീ.കോളേജ്കാലത്തിന്റെഅവസാന നാളുകളിലായിരുന്നു,ഒരു ദിവസം ഞാന്‍ അവളെ അവിടെവച്ച് കണ്ടത്.ഒരു കൊച്ചുപെണ്‍കുട്ടീ.അഞ്ചുവയസ്സ് പ്രായം വരും പാറിപ്പറന്ന തലമുടിയും അഴുക്കുപുരണ്ട ഉടുപ്പും.കൈയ്യില്‍ ഒരു കപ്പ്ചായയുമായീ.
എന്നെക്കണ്ട് അയാള്‍ ചിരിച്ചു.അന്ന് അയാള്‍ എനിയ്ക്കും കൂടി ചായ
കൊണ്ടുവരുവാന്‍ ആപെണ്‍കുട്ടിയോട് പറഞ്ഞൂ. വഴിവക്കില്‍ നിന്ന് ചായ കുടിക്കാനുള്ള മടിയും,ആപെണ്‍കുട്ടിയുടെ ശരീരത്തിലെ അഴുക്കുംകണ്ട്ഞാന്‍പറഞ്ഞൂ.അയ്യോ,വേണ്ടാ.ഞാനിപ്പോള്‍കഴിച്ചതേയുള്ളൂ.
തങ്കച്ചാമീ(അയാളുടെ പേര് അതായിരുന്നുവെന്ന് ആയിടയ്ക്കാണ് ഞാന്‍
അറിഞ്ഞത്)ചിരിച്ചു.ഞാന്‍ തെരക്കീ..ആകുട്ടി ആരാ,മകളുടെ മകളോ?
യ്യേ....അല്ലാമ്മാ.. അതു അന്തപ്പക്കം പിച്ചതെണ്ടാന്‍ വന്ന ഒരുത്തീടെ
മോളാ,ഇപ്പം എന്നൂടെയാ.ഒരു തഹായം.എനിയ്ക്കൊന്നുംമനസ്സിലായില്ല
എന്നാല്‍ മനസ്സിലാവുകയും ചെയ്തു.അവള്‍ ഏതോ ഭിക്ഷക്കാരിയുടെ
മകളാ.ഇപ്പോള്‍ തങ്കച്ചാമിയുടെകൂടെ നില്‍ക്കുന്നുവെന്നായിരിക്കാം.
തുടരും.....
Subscribe to:
Post Comments (Atom)
2 comments:
thankachaami randaam bhagam vayichu ishttapettu.
baakki pratheekshikkunnu!
രമണിക,
നാളെ ബാക്കികൂടെ
എഴുതാം...
അഭിപ്രായങ്ങള്‍ക്ക്
എന്നും നന്ദി...
(പിന്നെ,ഒരു സന്തോഷകാര്യം
കൂടി...
എന്റെ 2പുസ്തകം കൂടി
പബ്ലിഷ് ചെയ്തു..)
സസ്നേഹം,
ശ്രീദേവിനായര്‍
Post a Comment