Sunday, January 24, 2010
തങ്കച്ചാമീ---കഥ(മൂന്നാം ഭാഗം)
കൊഴുത്തുരുണ്ട ശരീരം നല്ലവെളുത്ത നിറംഞാന്‍ ആകുട്ടിയെത്തന്നെ
നോക്കിനിന്നു.മനസ്സില്തോന്നി,വഴിതെറ്റിവന്നഏതോനല്ലവീട്ടിന്റെഅറിയാത്ത ഏതോ പാവം സന്തതീ.
പിന്നീട് എത്രയോ തവണ ചായഗ്ലാസ്സുമായീ ഞാനവളെ വഴിയില്‍ വച്ച്
കണ്ടു.കാണാന്‍ചന്തമുള്ളകൌമാരംകൌതുകമാകുന്നപ്രായം.അപ്പോഴൊക്കെ
യും മനസ്സില്‍ അകാരണമായി ഭയം തോന്നിയിരുന്നു.
നോക്കിനിന്നിരുന്നവരെല്ലാംപോയിക്കഴിഞ്ഞതെപ്പോഴാണെന്ന്ഞാനറിഞ്ഞില്ല.തേങ്ങിക്കരച്ചില്‍ കേട്ടിട്ടാകണംപരിസരബോധംകിട്ടിയത്.മുന്നില്‍പകുതിതയ്ച്ചചെരിപ്പുകള്‍ചിതറിക്കിടക്കുന്നു.
തങ്കച്ചാമിയുടെഇരിപ്പിടമായ ചാക്ക് തറയില്‍ ശൂന്യമായിക്കിടക്കുന്നു.
കുനിഞ്ഞ മുഖവുമായീ തങ്കച്ചാമീ നടന്നുപോകുന്നതു മാത്രം കണ്മുന്നില്!
ആളുകള്‍ പലതും പറഞ്ഞു സംഭവത്തിന്റെ പൊരുള്‍ പലവിധത്തിലും
പെരുപ്പിച്ചുകാട്ടി.എങ്കിലുംചിലരുടെഅഭിപ്രായംസത്യമാണെന്ന്തന്നെഎനിയ്ക്കുതോന്നി.
പതിവുപോലെകുനിഞ്ഞശിരസ്സുമായീതങ്കച്ചാമീചെരുപ്പു തുന്നിക്കൊണ്ടി
രിക്കയായിരുന്നു.മേരിയുടെ അലര്‍ച്ച കേട്ട് അയാള്‍ നോക്കി.ഉച്ച സമയം ആളൊഴിഞ്ഞ മൈതാനിയില്‍ മേരിയുടെ ഒച്ചകേട്ട് അയാള്‍
ഇറങ്ങിഓടി. ചായ വാങ്ങാന്‍ പോയ അവള് എങ്ങനെ അവിടെയെത്തീ
എന്നൊന്നും ഓര്‍ക്കാനുള്ള സമയമൊന്നും കിട്ടിയില്ല.കുറച്ചുകാലത്തെ
സ്നേഹംകൊണ്ട് ആപെണ്‍കുട്ടി അയാളുടെ സ്വന്തം മകളായിത്തീര്‍ന്നി
രുന്നു.
അവിടെക്കണ്ട കാഴ്ച്ച തങ്കച്ചാമിയുടെ മനോനില തെറ്റിച്ചു.സ്ഥലത്തെ
പ്രധാന റൌഡിയുടെ കൈയ്യിലമര്‍ന്ന് പിച്ചിച്ചീന്തപ്പെടുന്ന മേരിയെക്കണ്ട്
മറ്റൊന്നും ആലോചിക്കാതെ തങ്കച്ചാമീ ,കൈയ്യിലിരുന്ന തോല് വെട്ടുന്ന
കത്തി ആഞ്ഞുവീശീ.റൌഡി..രങ്കന് രക്തത്തില്‍ കുളിച്ച് കുഴഞ്ഞുവീണു.
എന്തുചെയ്തുവെന്ന് അറിയുന്നതിനുമുന്‍പു, പകച്ചു നിന്ന തങ്കച്ചാമിയെ കൊണ്ടുപോകാന്‍ പൊലീസ് എത്തിയിരുന്നു.
സ്ഥലത്തെ പ്രധാന റൌഡി-രങ്കന് എന്ന ചെറുപ്പക്കാരന് മരിക്കരുതെന്ന് അദ്യമായീ,ആഗ്രഹിച്ച ഒരു നിമിഷം. ഒരുപാടു സ്ത്രീകളുടെ പേടി
സ്വപ്നമായ അവന് ഒരിക്കല്‍ കൂടി രക്ഷപ്പെടാന്‍ ഞാന്‍ ആത്മാര്‍ത്ഥ
മായീ പ്രാര്‍ത്ഥിച്ചു.കാരണം അവനോടുള്ള സ്നേഹമല്ല.എന്റെ മനസ്സില്‍ മേരിയെന്ന പെണ്‍കുട്ടിയും,അവളുടെ രക്ഷകനും എന്റെ പ്രീയമിത്ര
വുമായ തങ്കച്ചാമിയെന്ന വൃദ്ധനും മറക്കാന്‍ വയ്യാത്ത ബന്ധത്തിന്റെ
നിഴല്‍പ്പാടുകള്‍ വീഴ്ത്തിയിരുന്നു. അതു വളരെ ആഴത്തിലുമായിരുന്നു!
(അവസാനിച്ചു.)
ശ്രീദേവിനായര്‍
Subscribe to:
Post Comments (Atom)
2 comments:
thankachamikku nooril nooru maark!
രമണിക,
നന്ദി പറയുന്നു.
സസ്നേഹം,
ശ്രീദേവിനായര്‍
Post a Comment