Friday, January 29, 2010
അമ്മ----കഥ
മുഷിഞ്ഞ കാക്കിനിക്കറും വെള്ളഷര്‍ട്ടുമെടുത്ത്കുടഞ്ഞ്പൊടിതട്ടി
ഇടുമ്പോള്‍ ബാബു അമ്മയുടെ മുഖത്ത്നോക്കി.ഹോളിലെമറ്റുള്ളവരാരും
ഉണരാന്‍ തുടങ്ങിയിട്ടില്ല.109-0നമ്പര്‍ബെഡിലെരോഗിമാത്രംഞെരങ്ങുകയും
മൂളുകയും ചെയ്യുന്നു.അടുത്തിരിക്കുന്ന സ്ത്രീ നല്ല ഉറക്കം.
മുറിച്ചീപ്പെടുത്ത് തലചീകി അവന്‍ പോകാന്‍ തയാറായീ.സമയം 5 കഴിഞ്ഞതേയുള്ളു.അമ്മ വേദനകാരണം രാത്രി അല്പവും ഉറങ്ങിയില്ല.
ഒപ്പം താനും.അവന്‍ കട്ടിലിനടിയില്‍ നിന്നും പുസ്തകക്കെട്ടെടുത്ത്ഒന്ന്
ഓടിച്ചുനോക്കീ.എല്ലാം ഒരുവട്ടം വായിക്കാന്‍ സമയം കിട്ടിയില്ല.
സാരമില്ല സ്വയം ആശ്വസിച്ചു .സരസ്വതി ടീച്ചറിനോട് ഇന്നും കാര്യം
പറയാം.വരാന്‍ താമസിച്ചകാരണം ടീച്ചര്‍ തെരക്കാതിരിക്കില്ല.
സഞ്ചികൈയ്യിലെടുത്ത് അവന്‍ അമ്മയെനോക്കീ.മനസ്സിലായതുപോലെ
അമ്മ തലയണയുടെ അടിയില്‍ നിന്നും കാശെടുത്ത് നീട്ടി.വാങ്ങീ നിക്ക
റിന്റെ കീശയില്‍ ഇടുമ്പോള്‍ അവന്‍ തെരക്കീ അമ്മേ ഇന്ന് വേറെയെന്തെങ്കിലും?
വേണ്ടാ മോനേ, നീവല്ലതും വാങ്ങി നിറച്ചുകഴിച്ചേച്ചുസ്കൂളില്‍പോകു.
അമ്മയ്ക്ക് ഇതൊക്കെ മതീ.അടച്ചുവച്ചിരുന്ന കട്ടന്‍ കാപ്പിയെടുത്ത്
അമ്മയെക്കുടിപ്പിച്ച് എല്ലാം ഒതുക്കിവച്ച് അവന്‍ അമ്മയെകെട്ടിപ്പിടിച്ച്
ഒരുമ്മനല്‍കി.തിരിഞ്ഞുനടക്കുമ്പോള്‍ കണക്കുകൂട്ടി ഇന്നേയ്ക്ക്37ദിവസം
കഴിയുന്നു.അമ്മയുംഞാനും ആശുപത്രിയില്‍ വന്നിട്ട്.എന്നിട്ടും അമ്മയ്ക്ക് അല്പവും കുറവില്ല.സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന
അമ്മയുടെ അവസ്ഥ അവനെ കരയിപ്പിച്ചു.ആരോടു പറയും?
വാര്‍ഡിലൂടെ നടക്കുമ്പോള്‍ പതിവില്ലാതെ അവന്‍ തിരിഞ്ഞോടി
എന്തോമറന്നപോലെ,അവിടെ അമ്മ തന്നെ പ്രതീക്ഷിച്ചപോലെ വഴിയില്‍
ക്കണ്ണുമായീ കിടക്കുന്നുണ്ടായിരുന്നു.
മരുന്നെടുത്ത് കൊടുക്കാന്‍ സിസ്റ്റര്‍ വരുന്നതുവരെ അവന്‍കാത്തുനിന്നു.
കണ്ണുനീര്‍ പുറത്തുകാട്ടാതെ അവന്‍ അമ്മയോട് പറഞ്ഞു.അമ്മേ നമുക്ക്
അടുത്ത ആഴ്ച്ച നമ്മുടെ വീട്ടില്‍ പോകാം.
ആരുമില്ലാത്തവീട്.ചോര്‍ന്നൊലിക്കുന്നകൂരയും,കീറിയപായയും,പൊട്ടിയ കുറെചട്ടികളും കാവിമാറിയ രണ്ടുമൂന്നു പാത്രവും.
അതു മാത്രമല്ലേ,തങ്ങള്‍ക്ക് സ്വന്തമായുള്ളൂ എന്ന് അവന്‍ ഓര്‍ത്തു.
എന്നാല്‍ തനിയ്ക്കു തന്റെ അമ്മയും അമ്മയ്ക്ക് താനും മതി ലോക
അവസാനം വരെ എന്ന് വിളിച്ച് അലറാന്‍ അവനു തോന്നി.
സകല ദൈവങ്ങളെയും വിളിച്ച് അവന്‍ പ്രാര്‍ത്ഥിച്ചു തന്റെ അമ്മയെ
തനിയ്ക്കു തരണേ..
അടിച്ചുതളിക്കാരി ജാനുവിന്റെ പുന്നാര മോന്റെപ്രാര്‍ത്ഥന ഈശ്വരന്‍ കേള്‍ക്കുമോയെന്ന് അവന്‍ സംശയിച്ചു.അവന്റെ ശരീരം
നന്നേ ചൂടുകാറ്റു വീശിയപോലെ വിയര്‍ത്തൂ.അച്ഛനാരെന്നറിയാത്ത
തന്റെ ,ജീവിതം അമ്മയുടെ കൈയില്‍ മാത്രമാണെന്ന് അവനു അറിയാ
മായിരുന്നു.
വാര്‍ഡിനുള്ളില്‍ നിന്നും മെല്ലെ നടന്നിറങ്ങുമ്പോള്‍ ശിപായീചിരിച്ചു,
നിത്യവും കാണുന്ന തന്നോട് ഇപ്പോള്‍ ആരും ഒന്നും ചോദിക്കാറില്ല.
അവര്‍ക്കൊക്കെ അറിയാം താന്‍ ഒരു പാവമാണെന്ന്.
മീശക്കാരനായ ശിപായീ ചിരിച്ചു പതുക്കെപ്പറഞ്ഞു എടാ,പോരുമ്പോള്‍
ഇത്തിരി ബീഡിയും കൂടെ,കേട്ടോ.കൈയ്യില്‍ കാശു വച്ചുതരുമ്പോള്‍
അവന്‍ പറഞ്ഞു ,മാമാ..അമ്മയ്ക്ക് ഒട്ടും കുറവില്ല .അയാള്‍
ദുഃഖത്തോടെ മുഖത്തുനോക്കി .എന്നിട്ട് ആശ്വസിപ്പിച്ചു .സങ്കടപ്പെടാതെ
നിന്റെ അമ്മ നിന്നെ വിട്ടുപോകില്ലെടാ.എല്ലാ സൂക്കേടും കൊറയും.
തലയില്‍ തഴുകീ അയാള്‍ അവനെ ചേര്‍ത്തുപിടിച്ചു.
തുടരും...
ശ്രീദേവിനായര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment