Tuesday, January 26, 2010
ആത്മാഹൂതീ---തുടര്‍ച്ച
വിമല്‍ അടുക്കളയില്‍ക്കയറി ഒരുകപ്പുവെള്ളം കുടിക്കാന്‍ പാഴ്ശ്രമം
നടത്തി നിരാശനായീ.പൈപ്പില്‍ തുള്ളിവെള്ളമില്ല. വിശാലമായ അടുക്കള
യിലെ സകല പാത്രങ്ങളും കാലിയായീ ഉണങ്ങിയിരിക്കുന്നു.പാത്രങ്ങള്‍
ഓരോന്നായീ തുറന്ന് നോക്കി.കഞ്ഞിക്കലം മുതല്‍ ഉപ്പുഭരണി വരെ
ഒഴിഞ്ഞിരിക്കുന്നു.കണ്ണുകളില്‍ ഇരുട്ടുകയറി അയാള്‍ ഭിത്തിയില്‍ ചാരി
നിന്നു.
വാമഭാഗത്തിന്റെ അലര്‍ച്ച അയാളെ ഉണര്‍ത്തീ.
നിന്നെ ഞാന്‍ പട്ടിണിക്കിട്ടു കൊല്ലും എന്നാലുമെന്റെ അരിശം തീരില്ല.
ആ പെണ്ണ് ആരാ?നീ എപ്പോഴും ഫോണില്‍ കിന്നരിക്കുന്നത്?നീ എന്തി
നാ എപ്പോഴും ഒറ്റയ്ക്കിരുന്ന് ആലോചിക്കുന്നത്?എഴുതുന്നത്?പറ....!
ഇനി നീ ഈ വീടിന്റെ പടി ചവിട്ടേണ്ടാ..വല്ലവളേയും കണ്ടു തളര്‍ന്ന്
വന്നിരിക്കുന്നു.ഫൂ.... നീട്ടി ഒരാട്ട് ആട്ടീ അവള് നിന്നു കിതച്ചു.മാംസം
തൂങ്ങിയ ശരീരം ഉലച്ച് അവള് ഹിഡുംബിയെപ്പോലെ കടന്നുപോയീ.
മാസാമാസം താന്‍ വാടക കൊടുക്കുന്ന ഈ വീട്ടില്‍ തന്നെക്കയറ്റാതിരി
ക്കാന്‍ അവളാരെന്ന് എത്ര ആലോചിച്ചിട്ടും വിമലിനു പിടികിട്ടിയില്ല.
അധികാരം ഊഹിക്കാന്‍ തത്വശാസ്ത്രം പഠിക്കേണ്ടാകാര്യവുമില്ല.
അയാള്‍ ഒന്ന് കരണത്തുകൊടുക്കാന്‍ ,ആഞ്ഞ് കൈവീശാന്‍ തുനിഞ്ഞു.
കൈതരിച്ചു എന്നാല്‍ തന്റെ ഉള്ളിലെ സ്ത്രീ..താനെന്നസ്ത്രീ..തന്റെ
മനസ്സിനെ തളര്‍ത്തുന്നത് അയാള്‍ സ്വയം മനസ്സിലാക്കീ.
ഹൃദയം തകരുന്നതും,മനസ്സ് തളരുന്നതും അയാള്‍ അറിഞ്ഞു.വിമല്‍
കിടക്ക മുറിയില്‍ക്കയറി വാതിലടച്ചു.ബെഡില്‍ കമിഴ്ന്ന് കിടന്നു.
വിശപ്പും ദാഹവും കൊണ്ട് അയാള്‍ ഉറക്കംവരാതെ അസ്വസ്ഥനായീ.
പാതിമയക്കത്തില്‍ അയാള്‍ പത്രമോഫീസിലെ തന്റെ കസേരയില്‍,
തിരക്കുകളില്‍,താന്‍ വായിച്ച വിശേഷവാര്‍ത്തകളില്‍ മിക്കതും മനസ്സിലിട്ട് താരതമ്യം ചെയ്യുകയായിരുന്നു.എന്നാല്‍ ഇതുപോലെ ഒരു
വാര്‍ത്ത തന്റെ പത്രത്തില്‍ താന്‍ ഇതുവരെ വായിച്ചിട്ടില്ല.കണ്ടിട്ടില്ല,
പലതരം പീഢനങ്ങള്‍!
സ്ത്രീ പീഢനം,ബാലപീഢനം,വൃദ്ധപീഢനം,എല്ലാം..പക്ഷേ പുരുഷപീഢനം..അതും ഭര്‍ത്തൃപീഢനം ആദ്യം .അതും ഇത്തരത്തില്‍.
തന്റെ സ്വന്തം അനുഭവം ഒരു പത്രവാര്‍ത്തയാക്കാന്‍ ,വിസ്തരിച്ചൊരു
കഥയാക്കാന്‍ ഒരു വെള്ളക്കടലാസ്സും പേനയും മേശപ്പുറത്തിരുന്ന് അയാളെനോക്കുന്നതു അയാള്‍കണ്ടു.എന്നാല്‍ തളര്‍ച്ചകാരണം അയാള്‍
മയക്കത്തിലേയ്ക്ക് മറിഞ്ഞുകൊണ്ടേയിരുന്നു.
സ്വപ്നത്തില്‍ തെളിവില്ലാത്ത ചിത്രം പോലെഅയാള്‍പത്രമോഫീസിന്റെ
പ്രധാനമുറിയിലിരുന്ന് പത്രം മറിച്ചുകൊണ്ടേയിരുന്നു.ഒന്നാം പേജില്‍
പ്രധാന വാര്‍ത്തകളില്‍ സ്വന്തം ഫോട്ടോയും,അടിക്കുറിപ്പും...
കണ്ണുകള്‍ പരതി നടന്നു.
“പത്ര പ്രവര്‍ത്തകന്റെ ദയനീയ മരണം.“
മയങ്ങിവീണയുവപത്രപ്രവര്‍ത്തകന്‍വിമല്‍കുമാര്‍അകാലത്തില്‍രൂപമാറ്റം വന്ന് വ്രണിതഹൃദയനായീജീവിതംഅവസാനിപ്പിച്ചു.സഹധര്‍മ്മിണിയുടെ
പീഢനമാണ് അതിനുപിന്നിലെന്ന് അറിയുന്നു.
ഞെട്ടി ഉണര്‍ന്ന വിമല്‍കുമാര്‍ ചുറ്റും നോക്കീ.പാതിരാത്രികഴിഞ്ഞിരിക്കു
ന്നു.പുറത്ത് ഭാര്യയുടെ സ്വരം കേള്‍ക്കാനില്ല.ആശ്വാസത്തിന്റെ ഒരു
നിമിഷം!അയാള്‍ ഓര്‍ത്തുതാന്‍കണ്ടസ്വപ്നംയാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍?
അപ്പോഴും മനസ്സ് സംശയം പ്രകടിപ്പിച്ചു .ആ വാര്‍ത്തയിലെ പീഢനം ഏതു വകുപ്പില്‍ ഉള്‍പ്പെടുത്താം?
ആലോചിക്കാന്‍ വേണ്ട ശക്തിയില്ലാതെ അയാള്‍ കിടക്കയില്‍ തിരിഞ്ഞു
കിടന്നു.അയ്യോ?അയാള്‍ ഞെട്ടി...ചുമന്ന ചുരിദാര്‍ തന്റെ കിടക്കയില്‍
ഊരി വച്ചതാരായിരിക്കും?
വീണ്ടും അയാള്‍ ഞെട്ടി..താന്‍ ഉടുത്തിരുന്ന കൈലി ഉടുത്തുകൊണ്ട്
തന്റെ ശോഭു... കുളികഴിഞ്ഞ്കുണുങ്ങിച്ചിരിച്ച്..നാണത്തോടെ വലിയശരീരംതുള്ളിച്ച് നടന്നുവരുന്നുണ്ടായിരുന്നു
ശ്രീദേവിനായര്‍
Subscribe to:
Post Comments (Atom)
2 comments:
pavam vimal!
രമണിക,
ശരിയാവുമെന്ന്
പ്രതീക്ഷിക്കാം.അല്ലേ?
നന്ദി...
ശ്രീദേവിനായര്‍
Post a Comment