Wednesday, January 20, 2010
ഒളിച്ചുകളി----കഥ
സമയം കിട്ടിയാല്‍ പ്രണയിക്കാം.ഇല്ലെങ്കില്‍ വേണ്ട. സമയവും പ്രണയവുംജീവിതത്തിന്റെപ്രധാനഘടകങ്ങള്അല്ലയെന്നുതോന്നിത്തുടങ്ങി
യത്അടുത്ത കാലത്താണ്.ആവശ്യക്കാരന് ഔചിത്യമില്ലയെന്നപഴയവാക്ക്
തീര്‍ത്തും വാസ്തവമാകുന്നത് നാം ആവശ്യക്കാരാവുമ്പോളാണ്.നാന്‍സി
മൊബൈല്‍ ഫോണ്‍ വീണ്ടുംവീണ്ടുമെടുത്ത് പരിശോധിച്ചുകൊണ്ടിരുന്നു.
മിസ്സ്ഡ് കോള്‍സ്?
ഇല്ല .ഒന്നും വന്നിട്ടില്ല.
സംശയം രോഗബാധിതയാക്കിയേക്കാവുന്ന തന്റെ മനസ്സൊരു നിമിഷം
സശയങ്ങളെക്കൊണ്ടു നിറഞ്ഞുവീര്പ്പുമുട്ടീ.
എന്താ,ഇങ്ങനെ?
കഴിഞ്ഞ അഞ്ചുവര്ഷങ്ങളായീ ഇടവേളകളില്ലാതെ ചിലച്ചുകൊണ്ടിരുന്ന
തന്റെ മൊബൈല്‍ ഫോണ്‍,മിസ്സ്ഡ്കോളുകളെക്കൊണ്ടുഞെട്ടിയുംമെസ്സേജ് കൊണ്ടുതളര്ന്നും,പരുവംതെറ്റിയനിലയിലായിരുന്നല്ലോ?മിസ്സ്ഡ്കോള്‍
ജീവിതത്തിന്റെ ഹൃദയസ്പന്ദനം തന്നെയായിരുന്നല്ലോ?
നീ,ഒന്നെഴുതുപെണ്ണേ..നിന്റെപേനത്തുമ്പിലെന്നെയും,എന്റെസ്നേഹത്തെയും നിരത്തിവയ്ക്കൂ.നടന്നതും നടക്കാനുള്ളതും വരച്ചുവയ്ക്കൂ.
അതൊക്കെത്തന്നെ ധാരാളം ഒരു നല്ല നോവല്‍ റെഡി.നെഞ്ചോട് ചേര്‍ന്നിരുന്ന് സണ്ണി അതുപറയുമ്പോള്‍അവള്‍ ആവേശത്തോടെ അവനെ
കെട്ടിപ്പുണര്‍ന്നു.
പ്രണയമോ.അതെത്രവേണമെങ്കിലും എഴുതാം കാരണം നീതന്നെയാണ്
എന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചത്.വിരഹമാണെങ്കില്‍ അതിലപ്പുറവും.
എന്തെന്നാല്‍ വിരഹത്തിന്റെകൊടുമുടിയില്എന്നെപ്രതിഷ്ഠിച്ചിരുന്നതും
നീതന്നെയാണല്ലോ?കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലും അലഞ്ഞു നടന്ന
വിരഹം എന്റെ പേനത്തുമ്പില്‍ ഒഴുകിയെത്തും തീര്‍ച്ചയായും.
അവന്റെ ചുംബനത്തില്‍ മിഴികൂമ്പിയ കണ്ണുകളുടെവികാരം മാറും മുന്‍പു അവള് അത്രയും കൂടിപ്പറഞ്ഞു തീര്‍ത്തു.പരാജയം, അതാണ്
ഞാന്‍ എഴുതാന്‍ പോകുന്നത്..നീ എന്നിലേല്‍പ്പിക്കുന്ന വികാരം അതായിരിക്കുമെന്ന് ഞാന്‍ എന്നേമനസ്സിലാക്കിയിരിക്കുന്നൂ!
നാന്‍സി,കടല്ക്കരയില്ആളൊഴിഞ്ഞൊരിടത്ത്,കടലിനെനോക്കിയിരുന്നു.ഓര്‍മ്മകള്‍ തിരമാലകളെപ്പോലെ...ഒന്നു അണയുമ്പോള്‍
ഒന്ന് അകലുന്നു.ഒരിക്കലും അടങ്ങാത്ത തിരപോലെ ചിന്തകളും.
പുതുവര്‍ഷത്തിന്റെ ആഹ്ലാദം..എല്ലാ മനസ്സിലും.നഗരത്തിലെ പ്രധാന
ഹോട്ടലുകളിലെല്ലാം ഇന്ന് തിരക്കുതന്നെ.പുതുവത്സരപ്പുതുമയില്
മതിമയങ്ങുന്ന യുവത്വം.കാരണമുണ്ടാക്കി ലഹരി ആസ്വദിക്കുന്ന
യൌവ്വനം.എന്നാല്‍ ഇന്ന് തന്റെ മനസ്സില്‍ യൌവ്വനം വിട്ടൊഴിഞ്ഞ
ഏകാന്തത.വഞ്ചിക്കപ്പെടുന്നുവന്ന് ഇനിയുംമനസ്സിലാക്കാന്മനസ്സ് വിസമ്മതിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഒപ്പമുണ്ടായിരുന്ന
കൂട്ടുകാരന്, തന്റെലഹരിയില് മയങ്ങിയെന്ന്അവകാശപ്പെട്ടിരുന്നവന്
ഇന്ന് അറിയാതെ അകലുമ്പോള്‍ ,ആദ്യമായി അവള് ആദര്‍ശം
പറഞ്ഞിരുന്ന തന്റെ വാക്കുകളെസ്വയം പഴിച്ചു.വേര്പെടാവാനാ
തെ ഒന്ന് ചേര്‍ന്നിരുന്ന നിമിഷങ്ങളില്‍,കഴുത്തിലണിയാന്‍ വിശ്വാസ
ത്തിന്റെ മിന്നുമാല..മതിയെന്ന് വാദിച്ചിരുന്ന തങ്ങളുടെവിശ്വാസം
അകലെയെങ്ങോ ഒരു പുതുമണവാട്ടിയുടെ വേഷത്തില്‍ തന്നെനോക്കി
പരിഹസിക്കുന്നത്നാന്സി കണ്ടു.
അരുതാത്ത ചിന്തകളെ വഴിതിരിച്ചു വിടണമെന്ന് തനിയ്ക്കു പറഞ്ഞു
തന്നതാര്?എത്ര ചിന്തിച്ചിട്ടും ഓര്‍മ്മകിട്ടുന്നില്ല.
ഒന്നുറപ്പ്;യൌവ്വനക്കളരിയിലെ..അറിവ് അല്ല.
ബാല്യത്തിന്റെഒളിച്ചുകളിയില്പിടിതരാതെഒളിഞ്ഞിരിക്കുന്നചങ്ങാതിയെ
കാണാതെ മനസ്സ് അസ്വസ്ഥമാകുമ്പോള്‍,കുഞ്ഞുമനസ്സിന്റെ നോവ്
മാറ്റാന്‍ മുത്തശ്ശിപറഞ്ഞുതന്ന കാര്യങ്ങള്‍ ഓര്‍മ്മവന്നു.
ശരിയാണ്.മനപ്പൂര്‍വ്വം ഒളിഞ്ഞിരിക്കുന്ന സ്നേഹിതനെ,മറന്നേയ്ക്കുക!
അവന് കണ്ണടച്ചു ഇരുളിനെ സ്നേഹിക്കട്ടെ.
ശ്രീദേവിനായര്‍
Subscribe to:
Post Comments (Atom)
4 comments:
സമയവും സന്ദര്‍ഭങ്ങളും സൗകര്യവും നോക്കിയാണോ പ്രേമിക്കുന്നത്...?
പ്രേമം മനസ്സില്‍ നിന്നും മനസ്സിലേക്ക് നമ്മളറിയാതെ കടന്നുവരേണ്ട വികാരമല്ലേ...?
കഥ ഇഷ്ടായീ, അഭിനനങ്ങള്‍
മനപ്പൂര്‍വ്വം ഒളിഞ്ഞിരിക്കുന്ന സ്നേഹിതനെ,മറന്നേയ്ക്കുക!
കാലമേ മറക്കാന്‍ മരുന്ന് തരു എല്ലാം മറക്കാന്‍ മരുന്ന് തരു .........
നന്നായി
നജീം,
പ്രേമിക്കുന്ന വ്യക്തികളുടെ
ചിന്താഗതികള്പലപ്പോഴും
വിഭിന്നമായിരിക്കും...
നന്ദി..
രമണിക,
അഭിപ്രായം ഇഷ്ടമായീ..
നന്ദി..
ശ്രീദേവിനായര്‍
Post a Comment