Sunday, January 31, 2010

ജനനം.



രോഹിണി കണ്ണടച്ച് ഉറങ്ങാന്‍ ശ്രമം നടത്തീ.എന്നാല്‍ ഉറക്കം നഷ്ടപ്പെടുത്തുന്നചിന്തകളോരോന്നായീമുന്നില്‍വന്ന്നൃത്തംചെയ്യുന്നു.
മറക്കാന്‍ശ്രമിക്കുന്നകാര്യങ്ങള്‍ഓര്‍മ്മപ്പെടുത്തലുകളായീ,മനസ്സിനെവേദനി
പ്പിച്ചുകൊണ്ടേയിരുന്നു.
ആകാശംമങ്ങിയതുപോലെ .സൂര്യന്‍മഴമേഘങ്ങളാല്‍മറയ്ക്കപ്പെട്ടപോലെ.
തന്റെ ദുഃഖം പ്രകൃതിയുംഏറ്റുവാങ്ങുന്നുവോഇടവപ്പാതിമഴയ്ക്കൊപ്പം
താനും,പെയ്തൊഴിഞ്ഞിരുന്നെങ്കില്‍?
രോഹീ...
ഓ..അദ്ദേഹമാണ്.
തലതിരിച്ചുനോക്കുമ്പോഴേയ്ക്കും രവിയേട്ടന്‍ പടികയറി അടുത്ത് വന്ന്
കഴിഞ്ഞിരുന്നു.കട്ടിലില്‍ തന്നോട് ചേര്‍ന്നിരിക്കുമ്പോള്‍,അദ്ദേഹത്തിന്റെ
കൈകള്‍ തന്നെ തലോടുമ്പോള്‍ മുഖത്തുനോക്കാതിരിക്കാന്‍ ആവതും
ശ്രമിച്ചു.എഴുനേല്‍ക്കാന്‍ ശ്രമിച്ച തന്നെ, രവിയേട്ടന്‍ തടഞ്ഞു.
കിടന്നോളൂ രോഹീ...ഞാനിറങ്ങട്ടെ?

കഴിയുന്നതും വേഗം വരാം കേട്ടോ?പൂത്തിരികത്തിച്ചമുഖം തന്റെ
മുഖത്തോട് ചേര്‍ക്കുമ്പോള്‍ രവിയേട്ടന്‍ ഒരു പുതിയ മനുഷ്യനായതു
പോലെ!കുനിഞ്ഞു വയറില്‍ ചുംബിക്കാനാഞ്ഞ രവിയേട്ടനെ തട്ടി
മാറ്റാനാവാതെ നിസ്സഹായയായി കണ്ണുകളടച്ചു.ഇനിയും ഒരു പാപം കൂടി രവിയേട്ടനോട് ചെയ്യാന്‍ മനസ്സു അനുവദിക്കാത്തപോലെ തടയാന്‍ ശ്രമിച്ചില്ല.
ചരിഞ്ഞുകിടന്ന തന്നെ പുതപ്പിച്ചു രവിയേട്ടന്‍ പടികളിറങ്ങിപ്പോകുന്ന
ത് ,രോഹിണി അറിയുന്നുണ്ടായിരുന്നു.മുറ്റത്ത് കാര്‍ സ്റ്റാര്‍ട്ടാക്കുന്നശബ്ദം.
രവിയേട്ടന്‍ പോകുകയാണ്.
രോഹിണി കിടക്കയില്‍ നിന്നും എഴുന്നേറ്റു.ഗര്‍ഭാലസ്യത്താല്‍ മയങ്ങുന്ന
ഭാര്യയെ മനസ്സില്‍ക്കിടത്തീ രവി,കാര്‍ പായിച്ചുകൊണ്ടേയിരുന്നു.
ടൂര്‍ കഴിഞ്ഞുവരാന്‍ ഇനി എത്രദിവസമെടുക്കുമെന്ന് ചിന്തിച്ചപ്പോള്‍
സ്വസ്ഥത നഷ്ടപ്പെടുന്നപോലെ.വിവാഹശേഷം 7വര്‍ഷങ്ങള്‍ കടന്നുപോയ്
ക്കഴിഞ്ഞിരിക്കുന്നു.നരകയറിത്തുടങ്ങിയ തലയില്‍ വിരലുകളോടിച്ച്
ഒരു കൈയ്യില്‍ സ്റ്റിയറിംഗ് തിരിച്ച് മനക്കോട്ടകള്‍ കെട്ടീ.....അങ്ങനെ....!

ശരീരം ഇളകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് രവിയേട്ടന്റെ വാക്കുകള്‍
ഒരു നിമിഷം ഓര്‍ത്തു.രോഹിണി പടികളിറങ്ങീ ബലമായീത്തന്നെ
ചുവടുകള്‍ വച്ചു നടന്നു.കുറ്റബോധം തോന്നീ.മുറ്റത്തുചെന്ന് ഗേറ്റ് അടച്ച് തിരിച്ചുനടക്കുമ്പോള്‍ കാര്‍ഷെഡിലേയ്ക്കു നോക്കീ.കതകു തുറന്നു
തന്നെക്കിടക്കുന്നു.കതകു വലിച്ച് അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അവ
തന്നെനോക്കി പരിഹസിക്കുന്നതുപോലെ തോന്നി.

അകത്തു കയറി ഒരു നിമിഷംനോക്കിനിന്നു.എല്ലാം പഴയതുപോലെ.
പഴയ ചാക്കുകട്ടില്‍,ചുമരില്‍ വെളുക്കെ ചിരിക്കുന്ന കുഞ്ഞ്,പഴയ
കലണ്ടറുകള്‍.പഞ്ചാംഗം.എല്ലാം അതേ പോലെ.
എല്ലാം വലിച്ചുകീറാന്‍ തോന്നിയ സമയം ,തരളിതമാകുന്ന മനസ്സ്.
അറിഞ്ഞുകൊണ്ടല്ലെങ്കിലും സംഭവിച്ചുപോയ തെറ്റ്.ഒരു നിമിഷത്തെ
അനുഭൂതി,കരുത്തുറ്റ ചെറുപ്പക്കാരന്റെ ചൂടില്‍ മനസ്സ് പതറിയ
ആ നിമിഷത്തെ വെറുക്കാനോ,സ്നേഹിക്കാനോ കഴിയാതെ കിതച്ചു.
ചാക്കുകട്ടിലിന്റെ ഞെരക്കം കാതുകളില്‍ ഇപ്പോഴും!!

ചെറുപ്പക്കാരനായ ഡ്രൈവര്‍ മാത്യുവിന്റെ ബീജം തന്റെ ഗര്‍ഭപാത്രം
ഏറ്റുവാങ്ങിക്കഴിഞ്ഞുവെന്ന സത്യം ദിവസങ്ങള്‍ക്കുശേഷംതന്നെ വേട്ട
യാടപ്പെടുന്നുവെന്ന് മനസ്സിലായപ്പോള്‍,രവിയേട്ടനെ ക്കാണുമ്പോള്‍ നടുക്കം മാറാതെ....എന്തു ചെയ്യണമെന്നറിയാത്ത ദിവസങ്ങള്‍.
പക്ഷേ,എല്ലാം വിചാരിച്ചതിലും വിപരീതമായി കലാശിച്ചപ്പോള്‍,
കുറ്റബോധത്തിന്റെനിഴലില്‍ നിന്നും തനിയ്ക്കു രക്ഷപ്പെടാന്‍ മാത്യുവിനെ പിരിച്ചുവിടാന്‍ രവിയേട്ടനോട് ഒരു കള്ളമേ
പറയേണ്ടിവന്നുള്ളൂ.
കാര്‍ ഓടിക്കാന്‍ കഴിവുള്ള ഭാര്യയ്ക്ക് പിന്നെ ഒരു ഡ്രൈവര്‍ വേണ്ടെ
ങ്കില്‍,രവിയേട്ടന്‍ സമ്മതിച്ചു.രോഹീ..വണ്ടിയെടുക്കുമ്പോള്‍ കുറെ
ശ്രദ്ധിക്കണം കേട്ടോ?വേണ്ടെങ്കില്‍ വേണ്ടാ മാത്യുവിനു ഞാന്‍ നമ്മുടെ
ഓഫീസില്‍ പണികൊടുക്കാം.

മാത്യു പോകുന്നതു കാണാനാവാതെ താന്‍ വീടിനുള്ളില്‍തന്നെയിരുന്നു.
തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ആ ഒരു ഉപായമേ അന്ന് മുന്നില്‍
ഉണ്ടായിരുന്നുള്ളു. എന്നാല്‍?
ദിവസങ്ങള്‍ക്കുശേഷം ഊഷരഭൂമിയായിരുന്ന തന്റെ ഗര്‍ഭപാത്രം
ജീവന്റെ തുടിപ്പുകള്‍ പുറപ്പെടുവിച്ചപ്പോള്‍?ആകെ തളര്‍ന്നു.
ചുരുണ്ടമുടിയുള്ള സുന്ദരനായ മാത്യുവിന്റെ ചിരിക്കുന്ന മുഖം തന്നെ
യല്ലേ,ആ കുഞ്ഞിനും?

പരിസര ബോധം വന്നപ്പോള്‍ വീടിനുള്ളില്‍ കയറി.ഒന്നും ചെയ്യാനില്ല എന്ന ചിന്ത,രവിയേട്ടന്റെ സ്നേഹമുള്ള മുഖം.
നീണ്ട 7 വര്‍ഷത്തിനു ശേഷം പിതാവാകുന്നതിലെ സന്തോഷം.
തല കറങ്ങുന്നപോലെ,തന്റെ സമനില തെറ്റുന്നുവോ?
ആലോചിക്കാന്‍ സമയമില്ല.ചിന്തിക്കാനും.

ഫോണിനടുത്തേയ്ക്ക് ചെല്ലുമ്പോള്‍ രോഹിണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
നഗരത്തിലെ പ്രധാനപ്പെട്ട ആശുപത്രിയിലെ പരിചിതയായ ഡോക്ടര്‍
നോട് മറ്റൊരു കള്ളം പറയുമ്പോള്‍ പതര്‍ച്ച അനുഭവപ്പെടാതിരിക്കാന്‍
വളരെ ശ്രദ്ധിച്ചു.

ആശുപത്രിയിലേയ്ക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ രോഹിണിയുടെ
ഉദരം വേഗത്തില്‍ തുടിച്ചുകൊണ്ടിരുന്നു.ഒപ്പം മനസ്സും.
നൂലാമാലകള്‍ പോലെ ചിത്രങ്ങളും.മൂന്നു ദിവസം കഴിഞ്ഞ് രവിയേട്ടന്‍ വരുമ്പോള്‍,ഒഴിഞ്ഞ വയറുമായീ ക്കിടക്കുന്ന തന്നെക്കാണുമ്പോള്‍?

അദ്ദേഹത്തിന്റെ മനസ്സ് വായിച്ചെടുക്കാന്‍ കഴിയാതെ രോഹിണീ
വിഷമിച്ചു.ജനിക്കാന്‍ ഇടം നല്‍ക്കാത്ത അമ്മയുടെ കഠിനമായ മനസ്സിനെ
നോക്കി പിഞ്ചു കുഞ്ഞു പരിഭവിക്കുന്നതും അവള്‍ അറിഞ്ഞു.
തുടിക്കുന്ന ഉദരത്തില്‍ കൈവയ്ക്കുമ്പോള്‍ അവള്‍ക്ക് തോന്നി..
മകനേ....നീ ഒന്നും അറിഞ്ഞില്ല..ഞാനും!



ശ്രീദേവിനായര്‍





Friday, January 29, 2010

അമ്മ----രണ്ടാം ഭാഗം


അപ്പുറത്തെ വാര്‍ഡിലെ വയസ്സിത്തള്ളയ്ക്കും അല്പം കാപ്പിക്കുള്ളതും
വാങ്ങാന്‍സമ്മതിച്ച്റോഡിലിറങ്ങിഓടി.പൊതിക്കെട്ടുമായ്തിരിച്ചെത്തു
മ്പോള്‍സമയം 6.30.അമ്മയ്ക്കുകൊടുക്കാനുള്ളതെടുത്തുകൊടുത്ത് ബാബു
സ്കൂളിലേയ്ക്കും....
മിടുക്കനായ ബാബുവിനെ ടീച്ചര്‍മാര്‍ക്കൊക്കെ വലിയ കാര്യമാണ്.
ക്ലാസ്സില്‍ ഇരിക്കുമ്പോഴുംഅവന്റെമനസ്സ്മൌനമായീതേങ്ങുകയായിരുന്നു.
അവന്‍ കണക്കുകൂട്ടി..മുന്നുവര്‍ഷം കൂടിക്കഴിഞ്ഞാലേ,താന്‍പത്താംക്ലാസ്സ്
കടക്കൂ.അതുകഴിഞ്ഞാലും പിന്നെ എത്രവര്‍ഷം പഠിക്കണം?എന്തെങ്കിലും
ഒരു തൊഴിലുനേടാന്‍...ചിന്തകള്‍ ഒരിടവും എത്താതെ....!

സരസ്വതിടീച്ചര്‍ അടുത്തുവന്നു.ബാബു....
അവന്‍എഴുനേറ്റു നിന്നു.
എന്താ?ആശുപത്രിയില്‍ എന്തെങ്കിലും?
ടീച്ചര്‍മാര്‍ക്കൊക്കെക്കെ അവന്റെ വീട്ടുകാര്യം സ്വന്തം പോലെ...
ഇല്ല ടീച്ചര്‍.അമ്മയ്ക്ക് കുറവൊന്നുമില്ല.
അവന്‍.കുനിഞ്ഞുനിന്നു...കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

ടീച്ചര്‍ അടുത്തുവന്നു.സമാധാനപ്പെടുത്തുമ്പോള്‍ അവന്‍സ്വന്തംഅമ്മയുടെ
സ്നേഹം അതില്‍ കാണുന്നുണ്ടായിരുന്നു.
ഉച്ചയൂണിനു കുട്ടികള്‍ തയ്യാറാവുമ്പോള്‍ അവന്‍ മരച്ചുവട്ടില്‍ പോയിരുന്നു. പുസ്തകം തുറന്നുവച്ച് പാഠങ്ങള്‍ വായിച്ചു. ഈ സമയം
മാത്രമാണ് അവനു സ്വന്തം കാര്യം നോക്കാന്‍ കിട്ടുക.എങ്കിലും അമ്മ
അവന്റെ മുന്നില്‍ വിഷമവും കൊണ്ട് ഓടിയെത്തി.

വിശപ്പറിയാതെ 3.30 വരെ ക്ലാസ്സില്‍ ഇരുന്നു.സ്കൂള്‍ വിട്ടു
കുട്ടികള്‍ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങുമ്പോള്‍ അവന്‍ റബ്ബര്‍ബാന്‍ഡ്
ഇട്ട പുസ്തകക്കെട്ടുമായ് മെഡിക്കല്‍ കോളെജിലേയ്ക്കുള്ള ഊടുവഴി
യില്‍ക്കൂടെ ഓടുകയായിരുന്നു!
മെഡിക്കല്‍ കോളേജിന്റെ മുന്നിലോട്ട് തിരിയുന്ന വഴിയുടെ വശത്തുള്ള
ഒരു ചെറിയകടയില്‍ നിന്നും ഉപ്പിലിട്ട നെല്ലിക്കവാങ്ങുമ്പോള്‍ അവന്‍
ഓര്‍ത്തു.പാവം അമ്മ വായ്ക്കു രുചിയില്ല എന്ന് പറഞ്ഞ് ഇന്നലെയും
കഞ്ഞികുടിച്ചില്ല.നെല്ലിക്ക കൂട്ടികഞ്ഞികൊടുക്കാം.പോക്കറ്റില്‍നിന്നും
കാശെടുത്തുകൊടുത്ത് നെല്ലിക്ക പൊതിഞ്ഞു എടുത്ത് അവന്‍ വീണ്ടും
ധൃതിയില്‍ ആശുപത്രിയിലേയ്ക്ക് ഓടി.

വിയര്‍ത്തൊലിച്ച് വാടിയ മുഖവും,ഒഴിഞ്ഞ വയറുമായീ,കിതച്ച്തളര്‍ന്ന്
പടികള്‍ കയറി വാര്‍ഡിലേയ്ക്ക് ഓടുമ്പോള്‍ അവന്റെ നോട്ടം
അങ്ങ് 101-നമ്പര്‍ ബെഡിലേയ്ക്കായിരുന്നു.അവിടെ അവനെയും നോക്കി
അമ്മ ചരിഞ്ഞുകിടപ്പുണ്ടായിരിക്കും!
ദൂരെ വച്ചേ,അവന്‍ കണ്ടു അതാ..അവിടെ അമ്മയുടെ കിടക്കയ്ക്ക്
ചുറ്റും സ്ക്രീന്‍ വച്ച് മറച്ചിരിക്കുന്നു.ആളുകള്‍ കൂടിനില്‍ക്കുന്നു.
അവന്‍ എത്തിവലിഞ്ഞുനോക്കീ.അവിടെ തന്റെ അമ്മ...
ഉറങ്ങിക്കിടക്കുന്ന അമ്മയെ ഉണര്‍ത്താതെ സിസ്റ്റര്‍ വെള്ള ഷീറ്റുകൊണ്ട്
മുഖം മൂടുന്നു.
അവന്‍ അലറിവിളിച്ചു അമ്മേ.....
അമ്മയുടെ നെഞ്ചിലോട്ട് മറിഞ്ഞു അമ്മയെകെട്ടിപ്പിടിക്കുമ്പോള്‍
കൈയ്യില്‍ നിന്നും നെല്ലിക്കകള്‍ കട്ടിലിനടിയിലേയ്ക്ക് ഉരുണ്ട് പോയ്
ക്കൊണ്ടിരുന്നു.


ശ്രീദേവിനായര്‍.

അമ്മ----കഥ




മുഷിഞ്ഞ കാക്കിനിക്കറും വെള്ളഷര്‍ട്ടുമെടുത്ത്കുടഞ്ഞ്പൊടിതട്ടി
ഇടുമ്പോള്‍ ബാബു അമ്മയുടെ മുഖത്ത്നോക്കി.ഹോളിലെമറ്റുള്ളവരാരും
ഉണരാന്‍ തുടങ്ങിയിട്ടില്ല.109-0നമ്പര്‍ബെഡിലെരോഗിമാത്രംഞെരങ്ങുകയും
മൂളുകയും ചെയ്യുന്നു.അടുത്തിരിക്കുന്ന സ്ത്രീ നല്ല ഉറക്കം.


മുറിച്ചീപ്പെടുത്ത് തലചീകി അവന്‍ പോകാന്‍ തയാറായീ.സമയം 5 കഴിഞ്ഞതേയുള്ളു.അമ്മ വേദനകാരണം രാത്രി അല്പവും ഉറങ്ങിയില്ല.
ഒപ്പം താനും.അവന്‍ കട്ടിലിനടിയില്‍ നിന്നും പുസ്തകക്കെട്ടെടുത്ത്ഒന്ന്
ഓടിച്ചുനോക്കീ.എല്ലാം ഒരുവട്ടം വായിക്കാന്‍ സമയം കിട്ടിയില്ല.
സാരമില്ല സ്വയം ആശ്വസിച്ചു .സരസ്വതി ടീച്ചറിനോട് ഇന്നും കാര്യം
പറയാം.വരാന്‍ താമസിച്ചകാരണം ടീച്ചര്‍ തെരക്കാതിരിക്കില്ല.
സഞ്ചികൈയ്യിലെടുത്ത് അവന്‍ അമ്മയെനോക്കീ.മനസ്സിലായതുപോലെ
അമ്മ തലയണയുടെ അടിയില്‍ നിന്നും കാശെടുത്ത് നീട്ടി.വാങ്ങീ നിക്ക
റിന്റെ കീശയില്‍ ഇടുമ്പോള്‍ അവന്‍ തെരക്കീ അമ്മേ ഇന്ന് വേറെയെന്തെങ്കിലും?


വേണ്ടാ മോനേ, നീവല്ലതും വാങ്ങി നിറച്ചുകഴിച്ചേച്ചുസ്കൂളില്‍പോകു.
അമ്മയ്ക്ക് ഇതൊക്കെ മതീ.അടച്ചുവച്ചിരുന്ന കട്ടന്‍ കാപ്പിയെടുത്ത്
അമ്മയെക്കുടിപ്പിച്ച് എല്ലാം ഒതുക്കിവച്ച് അവന്‍ അമ്മയെകെട്ടിപ്പിടിച്ച്
ഒരുമ്മനല്‍കി.തിരിഞ്ഞുനടക്കുമ്പോള്‍ കണക്കുകൂട്ടി ഇന്നേയ്ക്ക്37ദിവസം
കഴിയുന്നു.അമ്മയുംഞാനും ആശുപത്രിയില്‍ വന്നിട്ട്.എന്നിട്ടും അമ്മയ്ക്ക് അല്പവും കുറവില്ല.സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന
അമ്മയുടെ അവസ്ഥ അവനെ കരയിപ്പിച്ചു.ആരോടു പറയും?


വാര്‍ഡിലൂടെ നടക്കുമ്പോള്‍ പതിവില്ലാതെ അവന്‍ തിരിഞ്ഞോടി
എന്തോമറന്നപോലെ,അവിടെ അമ്മ തന്നെ പ്രതീക്ഷിച്ചപോലെ വഴിയില്‍
ക്കണ്ണുമായീ കിടക്കുന്നുണ്ടായിരുന്നു.
മരുന്നെടുത്ത് കൊടുക്കാന്‍ സിസ്റ്റര്‍ വരുന്നതുവരെ അവന്‍കാത്തുനിന്നു.
കണ്ണുനീര്‍ പുറത്തുകാട്ടാതെ അവന്‍ അമ്മയോട് പറഞ്ഞു.അമ്മേ നമുക്ക്
അടുത്ത ആഴ്ച്ച നമ്മുടെ വീട്ടില്‍ പോകാം.

ആരുമില്ലാത്തവീട്.ചോര്‍ന്നൊലിക്കുന്നകൂരയും,കീറിയപായയും,പൊട്ടിയ കുറെചട്ടികളും കാവിമാറിയ രണ്ടുമൂന്നു പാത്രവും.
അതു മാത്രമല്ലേ,തങ്ങള്‍ക്ക് സ്വന്തമായുള്ളൂ എന്ന് അവന്‍ ഓര്‍ത്തു.
എന്നാല്‍ തനിയ്ക്കു തന്റെ അമ്മയും അമ്മയ്ക്ക് താനും മതി ലോക
അവസാനം വരെ എന്ന് വിളിച്ച് അലറാന്‍ അവനു തോന്നി.
സകല ദൈവങ്ങളെയും വിളിച്ച് അവന്‍ പ്രാര്‍ത്ഥിച്ചു തന്റെ അമ്മയെ
തനിയ്ക്കു തരണേ..


അടിച്ചുതളിക്കാരി ജാനുവിന്റെ പുന്നാര മോന്റെപ്രാര്‍ത്ഥന ഈശ്വരന്‍ കേള്‍ക്കുമോയെന്ന് അവന്‍ സംശയിച്ചു.അവന്റെ ശരീരം
നന്നേ ചൂടുകാറ്റു വീശിയപോലെ വിയര്‍ത്തൂ.അച്ഛനാരെന്നറിയാത്ത
തന്റെ ,ജീവിതം അമ്മയുടെ കൈയില്‍ മാത്രമാണെന്ന് അവനു അറിയാ
മായിരുന്നു.
വാര്‍ഡിനുള്ളില്‍ നിന്നും മെല്ലെ നടന്നിറങ്ങുമ്പോള്‍ ശിപായീചിരിച്ചു,
നിത്യവും കാണുന്ന തന്നോട് ഇപ്പോള്‍ ആരും ഒന്നും ചോദിക്കാറില്ല.
അവര്‍ക്കൊക്കെ അറിയാം താന്‍ ഒരു പാവമാണെന്ന്.

മീശക്കാരനായ ശിപായീ ചിരിച്ചു പതുക്കെപ്പറഞ്ഞു എടാ,പോരുമ്പോള്‍
ഇത്തിരി ബീഡിയും കൂടെ,കേട്ടോ.കൈയ്യില്‍ കാശു വച്ചുതരുമ്പോള്‍
അവന്‍ പറഞ്ഞു ,മാമാ..അമ്മയ്ക്ക് ഒട്ടും കുറവില്ല .അയാള്‍
ദുഃഖത്തോടെ മുഖത്തുനോക്കി .എന്നിട്ട് ആശ്വസിപ്പിച്ചു .സങ്കടപ്പെടാതെ
നിന്റെ അമ്മ നിന്നെ വിട്ടുപോകില്ലെടാ.എല്ലാ സൂക്കേടും കൊറയും.
തലയില്‍ തഴുകീ അയാള്‍ അവനെ ചേര്‍ത്തുപിടിച്ചു.

തുടരും...
ശ്രീദേവിനായര്‍

Wednesday, January 27, 2010

വേര്‍പാട്---കഥ





കണ്ണുകളില്‍ നോക്കി ആനന്ദി ഇരുന്നു.രോഹിത് ഒന്നും തന്നെ സംസാരിച്ചില്ല.എന്തുപറയണമെന്ന് രണ്ടുപേര്‍ക്കുമറിയില്ല. നോട്ടം പിന്‍ വലിച്ച് മറ്റെങ്ങോ നോക്കണമെന്ന് അവള്‍ ആത്മാര്‍ത്ഥമായീആഗ്രഹിച്ചു.
എന്നാ‍ല്‍ അതിനു കഴിയാതെ അവള്‍ അസ്വസ്ഥയായീ.


രോഹിത് മുന്നിലെ മേശപങ്കിടുന്ന യുവമിഥുനങ്ങളെനോക്കി.അവര്‍ ആകാശക്കോട്ടകള്‍ കെട്ടുന്ന പ്രണയനിമിഷങ്ങളെ ഓര്‍ത്തു ഉള്ളില്‍ ചിരിയൂറി.ഒരോകാലത്തിലും ഓരോ ചിന്തകള്‍.അപ്പുറം നടന്നുവരുന്ന
ചെറുപ്പക്കാരായഭാര്യയുംഭര്‍ത്താവും,അപരിചതരല്ല.വര്‍ഷങ്ങളായി
കണ്ടുപരിചയമുള്ളഅവരെനോക്കാതിരിക്കാന്‍ആവതുംശ്രമിച്ചു.പഴയപ്രണയകാലത്തിന്റെ പാതിയും പങ്കുവച്ച ഈ പരിസരം ,തന്നെ ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ കുരുക്കിയിട്ടിരിക്കുന്നത് അവന്‍ അറിഞ്ഞു.

മേശയുടെ അരികില്‍ കൈനഖം കൊണ്ട് ചിത്രം കോറിയിടുന്ന ആനന്ദി
ഇതൊന്നും ശ്രദ്ധിച്ചതായേ നടിച്ചില്ല.പണ്ടും ഒന്നും പറയാന്‍ഇഷ്ടപ്പെടാത്ത അവസരങ്ങളില്‍ അവള്‍ ഏറ്റവും നല്ല ചിത്രം വരച്ചിരുന്നു.. മനസ്സിന്റെ മാന്ത്രിക ഭാവങ്ങള്‍ അവളുടെ കാന്‍വാസ്സില്‍ ബ്രഷുകളുടെമൃദുലചലനം മാത്രം!
ഭാവനയുടെ ലോകത്ത് മറ്റൊന്നും കാണാതിരുന്ന നിസ്സംഗതയുടെ മനസ്സില്‍,നീണ്ട കൈവിരലുകളുടെ ചലനത്തില്‍ എല്ലാം രോഹിത് ആനന്ദിയെ നോക്കിയിരുന്നു.മൃദുവായീ കൈവിരലുകളെ തൊടുമ്പോള്‍,
അനന്ദിമുഖത്തുനോക്കി.ആ നോട്ടത്തില്‍ ഇതുവരെ അവന്‍ കാണാത്ത
ഭാവങ്ങള്‍ ഉണ്ടായിരുന്നു.പ്രണയം .ദുഖം,വിരഹം എല്ലാം.

കണ്ണുകള്‍ വീണ്ടും താഴ്ത്തി അവള്‍ നഖംകൊണ്ട് മേശപ്പുറത്ത് ചിത്രം
വരച്ചിടാന്‍ തുടങ്ങീ.നീണ്ടമനോഹര വിരലുകളുടെ ഉടമസ്ഥാവകാശം
സ്ഥാപിക്കാന്‍ മനസ്സ് കൊതിച്ചപോലെ അവന്‍ അവളുടെ വിരലുകളെ
സ്വന്തം കൈകളില്‍ ആവാഹിച്ചെടുത്തു.
ആനന്ദീ...
പ്രണയപൂര്‍വ്വം രോഹിത് വിളിച്ചു.എന്നാല്‍ ശബ്ദം പുറത്തുവന്നില്ല.
പിരിയാന്‍ തീരുമാനമെടുക്കുമ്പോള്‍ ഇങ്ങനെയൊരു സന്ദര്‍ഭം രണ്ടു
പേരും പ്രതീക്ഷിച്ചിരുന്നില്ല.

പ്രണയാതുരമായ ഇന്നലെകളുടെഉറക്കമില്ലാതിരുന്നരാവുകളും,ആകാശം നോക്കിക്കിടന്ന രാത്രിയുടെ അന്ത്യയാമങ്ങളും,നോക്കിലും വാക്കിലും പ്രണയം പൂത്ത നിമിഷങ്ങളും,എന്തെല്ലാം സുന്ദരസ്വപ്നങ്ങള്‍.ഫോം മെത്തയിലെ മൃദുലമനോഹര ഭാവങ്ങള്‍,മനസ്സിന്റെ മറവിയില്ലാത്ത അനുഭൂതികള്‍,അനുഭവങ്ങള്‍.ആയിരം പ്രണയവാക്യങ്ങള്‍,ആകാശത്തെ ചന്ദ്രനെ പ്രണയംകൊണ്ട്അഭിഷേകം ചെയ്തെടുത്ത നിറവാര്‍ന്ന നിമിഷങ്ങള്‍,കൂട്ടിനു വിളിച്ച പാവം നക്ഷത്രക്കുഞ്ഞുങ്ങള്‍,എല്ലാവരും ഇന്ന് മറവിയുടെ മനസ്സാക്ഷിയില്‍മായാരൂപികളായമാപ്പുസാക്ഷികളായി മാറുന്നത് തിരിച്ചറിഞ്ഞു.



തകര്‍ന്ന മനസ്സും, ഒഴിഞ്ഞ ഹൃദയവും അവളെ പൊട്ടിയ പട്ടം പോലെ
അനന്തതയിലേയ്ക്ക് കടിഞ്ഞാണില്ലാതെ നയിച്ചുകൊണ്ടിരുന്നു.
ഒത്തുചേരാന്‍ദിവസങ്ങള്‍വേണ്ടിവന്നപകലുകളുംരാവുകളും .പലപ്പോഴും പാതിവഴിയില്‍നിന്നവാചകം,മുഴുപ്പിക്കാന്‍കഴിയാതെരോഹിതും,പറയാന്‍ പോകുന്നത് എന്താണെന്ന്നല്ലപോലെഅറിയുമെങ്കിലുംപറഞ്ഞുകേള്‍ക്കാന്‍ മോഹിച്ചു ആനന്ദിയും!

സ്കൂള്‍ ഓഫ് അര്‍ട്ട്സിന്റെ അഭിമാനമായ ആനന്ദിയും,രോഹിതും.
പാ‍തിവരച്ച ചിത്രത്തിന്റെ മിനുക്കുപണി കാമുകനെ ഏല്‍പ്പിച്ചു കാത്തിരുന്ന അനന്ദി.ഒരുമിക്കുമ്പോള്‍ കൊടുത്ത വാക്ക്,വീണ്ടും വീണ്ടും
മനസ്സില്‍----ആത്മാവില്‍.

“വേര്‍പിരിയാന്‍ തോന്നുമെങ്കില്‍ ആവാം-എപ്പോള്‍ വേണമെങ്കിലും,
പരസ്പര സ്നേഹത്തോടെയും വിശ്വാസത്തോടെയും മാത്രം!“

തമാശയായീ അന്നു പറഞ്ഞ വാക്കുകള്‍ നീണ്ടകാലത്തിനു ശേഷം
തലപൊക്കി നോക്കിയപ്പോള്‍ വേര്‍പിരിയലിന്റെന്റെ കാരണം ഇനിയുംകണ്ടെത്താനാകാതെആനന്ദിയും,നഷ്ടബോധത്തിന്റെകണക്കുകള്‍
കൂട്ടാതെ രോഹിതും,ആത്മാവിന്റെ രോദനം അറിയുന്നുണ്ടായിരുന്നു!



ശ്രീദേവിനായര്‍

Tuesday, January 26, 2010

ആത്മാഹൂതീ---തുടര്‍ച്ച




വിമല്‍ അടുക്കളയില്‍ക്കയറി ഒരുകപ്പുവെള്ളം കുടിക്കാന്‍ പാഴ്ശ്രമം
നടത്തി നിരാശനായീ.പൈപ്പില്‍ തുള്ളിവെള്ളമില്ല. വിശാലമായ അടുക്കള
യിലെ സകല പാത്രങ്ങളും കാലിയായീ ഉണങ്ങിയിരിക്കുന്നു.പാത്രങ്ങള്‍
ഓരോന്നായീ തുറന്ന് നോക്കി.കഞ്ഞിക്കലം മുതല്‍ ഉപ്പുഭരണി വരെ
ഒഴിഞ്ഞിരിക്കുന്നു.കണ്ണുകളില്‍ ഇരുട്ടുകയറി അയാള്‍ ഭിത്തിയില്‍ ചാരി
നിന്നു.

വാമഭാഗത്തിന്റെ അലര്‍ച്ച അയാളെ ഉണര്‍ത്തീ.
നിന്നെ ഞാന്‍ പട്ടിണിക്കിട്ടു കൊല്ലും എന്നാലുമെന്റെ അരിശം തീരില്ല.
ആ പെണ്ണ് ആരാ?നീ എപ്പോഴും ഫോണില്‍ കിന്നരിക്കുന്നത്?നീ എന്തി
നാ എപ്പോഴും ഒറ്റയ്ക്കിരുന്ന് ആലോചിക്കുന്നത്?എഴുതുന്നത്?പറ....!
ഇനി നീ ഈ വീടിന്റെ പടി ചവിട്ടേണ്ടാ..വല്ലവളേയും കണ്ടു തളര്‍ന്ന്
വന്നിരിക്കുന്നു.ഫൂ.... നീട്ടി ഒരാട്ട് ആട്ടീ അവള്‍ നിന്നു കിതച്ചു.മാംസം
തൂങ്ങിയ ശരീരം ഉലച്ച് അവള്‍ ഹിഡുംബിയെപ്പോലെ കടന്നുപോയീ.




മാസാമാസം താന്‍ വാടക കൊടുക്കുന്ന ഈ വീട്ടില്‍ തന്നെക്കയറ്റാതിരി
ക്കാന്‍ അവളാരെന്ന് എത്ര ആലോചിച്ചിട്ടും വിമലിനു പിടികിട്ടിയില്ല.
അധികാരം ഊഹിക്കാന്‍ തത്വശാസ്ത്രം പഠിക്കേണ്ടാകാര്യവുമില്ല.
അയാള്‍ ഒന്ന് കരണത്തുകൊടുക്കാന്‍ ,ആഞ്ഞ് കൈവീശാന്‍ തുനിഞ്ഞു.
കൈതരിച്ചു എന്നാല്‍ തന്റെ ഉള്ളിലെ സ്ത്രീ..താനെന്നസ്ത്രീ..തന്റെ
മനസ്സിനെ തളര്‍ത്തുന്നത് അയാള്‍ സ്വയം മനസ്സിലാക്കീ.


ഹൃദയം തകരുന്നതും,മനസ്സ് തളരുന്നതും അയാള്‍ അറിഞ്ഞു.വിമല്‍
കിടക്ക മുറിയില്‍ക്കയറി വാതിലടച്ചു.ബെഡില്‍ കമിഴ്ന്ന് കിടന്നു.
വിശപ്പും ദാഹവും കൊണ്ട് അയാള്‍ ഉറക്കംവരാതെ അസ്വസ്ഥനായീ.


പാതിമയക്കത്തില്‍ അയാള്‍ പത്രമോഫീസിലെ തന്റെ കസേരയില്‍,
തിരക്കുകളില്‍,താന്‍ വായിച്ച വിശേഷവാര്‍ത്തകളില്‍ മിക്കതും മനസ്സിലിട്ട് താരതമ്യം ചെയ്യുകയായിരുന്നു.എന്നാല്‍ ഇതുപോലെ ഒരു
വാര്‍ത്ത തന്റെ പത്രത്തില്‍ താന്‍ ഇതുവരെ വായിച്ചിട്ടില്ല.കണ്ടിട്ടില്ല,

പലതരം പീഢനങ്ങള്‍!
സ്ത്രീ പീഢനം,ബാലപീഢനം,വൃദ്ധപീഢനം,എല്ലാം..പക്ഷേ പുരുഷപീഢനം..അതും ഭര്‍ത്തൃപീഢനം ആദ്യം .അതും ഇത്തരത്തില്‍.
തന്റെ സ്വന്തം അനുഭവം ഒരു പത്രവാര്‍ത്തയാക്കാന്‍ ,വിസ്തരിച്ചൊരു
കഥയാക്കാന്‍ ഒരു വെള്ളക്കടലാസ്സും പേനയും മേശപ്പുറത്തിരുന്ന് അയാളെനോക്കുന്നതു അയാള്‍കണ്ടു.എന്നാല്‍ തളര്‍ച്ചകാരണം അയാള്‍
മയക്കത്തിലേയ്ക്ക് മറിഞ്ഞുകൊണ്ടേയിരുന്നു.

സ്വപ്നത്തില്‍ തെളിവില്ലാത്ത ചിത്രം പോലെഅയാള്‍പത്രമോഫീസിന്റെ
പ്രധാനമുറിയിലിരുന്ന് പത്രം മറിച്ചുകൊണ്ടേയിരുന്നു.ഒന്നാം പേജില്‍
പ്രധാന വാര്‍ത്തകളില്‍ സ്വന്തം ഫോട്ടോയും,അടിക്കുറിപ്പും...
കണ്ണുകള്‍ പരതി നടന്നു.

“പത്ര പ്രവര്‍ത്തകന്റെ ദയനീയ മരണം.“
മയങ്ങിവീണയുവപത്രപ്രവര്‍ത്തകന്‍വിമല്‍കുമാര്‍അകാലത്തില്‍രൂപമാറ്റം വന്ന് വ്രണിതഹൃദയനായീജീവിതംഅവസാനിപ്പിച്ചു.സഹധര്‍മ്മിണിയുടെ
പീഢനമാണ് അതിനുപിന്നിലെന്ന് അറിയുന്നു.

ഞെട്ടി ഉണര്‍ന്ന വിമല്‍കുമാര്‍ ചുറ്റും നോക്കീ.പാതിരാത്രികഴിഞ്ഞിരിക്കു
ന്നു.പുറത്ത് ഭാര്യയുടെ സ്വരം കേള്‍ക്കാനില്ല.ആശ്വാസത്തിന്റെ ഒരു
നിമിഷം!അയാള്‍ ഓര്‍ത്തുതാന്‍കണ്ടസ്വപ്നംയാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍?
അപ്പോഴും മനസ്സ് സംശയം പ്രകടിപ്പിച്ചു .ആ വാര്‍ത്തയിലെ പീഢനം ഏതു വകുപ്പില്‍ ഉള്‍പ്പെടുത്താം?

ആലോചിക്കാന്‍ വേണ്ട ശക്തിയില്ലാതെ അയാള്‍ കിടക്കയില്‍ തിരിഞ്ഞു
കിടന്നു.അയ്യോ?അയാള്‍ ഞെട്ടി...ചുമന്ന ചുരിദാര്‍ തന്റെ കിടക്കയില്‍
ഊരി വച്ചതാരായിരിക്കും?
വീണ്ടും അയാള്‍ ഞെട്ടി..താന്‍ ഉടുത്തിരുന്ന കൈലി ഉടുത്തുകൊണ്ട്
തന്റെ ശോഭു... കുളികഴിഞ്ഞ്കുണുങ്ങിച്ചിരിച്ച്..നാണത്തോടെ വലിയശരീരംതുള്ളിച്ച് നടന്നുവരുന്നുണ്ടായിരുന്നു


ശ്രീദേവിനായര്‍

Monday, January 25, 2010

ആത്മാഹൂതി----കഥ





വിമല്‍ വീണ്ടും വീണ്ടുംനോക്കി.അകലെവച്ചേകാണാം.വരാന്തയില്‍കാത്തു
നില്‍ക്കുന്ന രൂപം.അഴിച്ചിട്ട തലമുടി ,ചുമന്ന ഉറപോലെയുള്ള ചുരിദാര്‍,തടിച്ചശരീരം.അത്ശോഭതന്നെ.ആരാണോ ഇവള്‍ക്ക് ഈ പേരു
നല്‍കിയത്?


ബൈക്ക് സ്റ്റാന്‍ഡില്‍ വച്ച് പരുങ്ങിനടന്നപ്പോള്‍ വിമലിന് തോന്നി തന്റെ പുരുഷത്വം നഷ്ടപ്പെടുന്നുവോ?എവിടെയോവായിച്ചതോര്‍മ്മ വന്നു.വളരെ വിഷമം പിടിച്ച ചില അവസ്ഥകളിലും,ഉത്കണ്ഠയുടെ
അതിപ്രസരത്തിലും കൂടിക്കടന്നുപോയമനുഷ്യര്‍ക്ക് ലിംഗമാറ്റം സംഭവി
ച്ചിട്ടുണ്ടെന്നുള്ള സത്യം.ചില ചരിത്രപുരുഷന്മാര്‍പോലും ജീവിതത്തിലെ
നിര്‍ണ്ണായകമായ ചില അവസരങ്ങളില്‍ സ്ത്രീകളായീമാറിപ്പോയിരുന്നു
വെന്ന്.ശരിയായിരിക്കാം പുറത്ത് പറയാനാവാതെ പല ശിഖണ്ഡികളും
ഇന്നും സമൂഹത്തില്‍ വേഷപ്രച്ഛന്നരായീ ജീവിക്കുന്നുണ്ടാകും.

പടികയറാന്‍ തുടങ്ങുമ്പോള്‍ ചുമന്ന ചുരിദാറുകാരീ--രാക്ഷസ്സി മുന്നില്‍
പ്രത്യക്ഷപ്പെട്ടു.നില്‍ക്കവിടെ!
പേടിച്ചരണ്ട മാന്‍പേടയായിക്കഴിഞ്ഞിരുന്ന വിമല്‍,ചോദ്യഭാവത്തില്‍
ദയനീയതവരുത്തീ മുഖത്തുനോക്കീ.താന്‍ ഒരു ഭര്‍ത്താവല്ലേയെന്നുള്ള
സംശയം ഉള്ളിലിരുന്ന് ആത്മാവ് തന്നെകുറ്റപ്പെടുത്താന്‍ തുടങ്ങിയപ്പോ
ഴാണ് ഓര്‍ത്തത്.
എന്താ ശോഭൂ..
സ്നേഹം വരുമ്പോള്‍ശോഭയെ ശോഭുവാക്കുന്ന തന്റെ പ്രത്യേക കഴിവ്
പ്രയോഗത്തില്‍ വരുത്താന്‍ അയാള്‍ വളരെ പാടുപെട്ട് പരാജയപ്പെട്ടു.
ചീറ്റുന്ന വിഷസര്‍പ്പത്തെപ്പോലെ അവള്‍ പത്തിവിരിച്ചുനിന്ന് ഉറഞ്ഞു
തുള്ളുകയായിരുന്നു.സര്‍പ്പത്തെക്കണ്ടുഭയന്നവിമല്‍ വളരെകഷ്ടപ്പെട്ട് ഇഴഞ്ഞു നീങ്ങി വീട്ടിനുള്ളില്‍ കടക്കാന്‍ വളരെ പ്രയാസപ്പെട്ടു.
മുറിയില്‍ക്കയറി വിയര്‍ത്തുകുളിച്ചഷര്‍ട്ട് ഊരി അയയിലിട്ട്,പാന്റ്സ്
മാറ്റി കൈലിഉടുക്കുമ്പോള്‍---അടിവസ്ത്രം ഊരുമ്പോള്‍--എല്ലാം വിമല്‍
സ്വന്തം ശരീരത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു.
എന്തെങ്കിലും മാറ്റങ്ങള്‍?

രൂപത്തില്‍ പുരുഷത്വം മാറിയിട്ടില്ല.അയാള്‍ ആശ്വസിച്ചു.
മേല്‍കഴുകാന്‍ കുളിമുറിയില്‍ കയറുമ്പോഴും,പുറത്തു ഭാര്യയുടെ
നിര്‍ത്താതെയുള്ള പുലഭ്യം പറച്ചിലുകള്‍ കേള്‍ക്കാമായിരുന്നു.
ശരീരത്തില്‍ തണുത്തവെള്ളം വീഴുമ്പോള്‍ തോന്നിയ സുഖം ആ‍സ്വദിച്ച്
നിന്നപ്പോള്‍,മനസ്സ് അകലെ ഓഫീസിലെ സഹപ്രവര്‍ത്തകയായ ഹെലന്‍
എന്ന സുന്ദരിയില്‍ ചെന്നുനിന്നു.പക്ഷേ,തന്റേടം നഷ്ടപ്പെട്ട താന്‍ എങ്ങനെ ഇനി മറ്റൊരു പെണ്ണിനെക്കുറിച്ചോര്‍ക്കും?ശ്രദ്ധതിരിച്ചെടുക്കാന്‍വളരെ പാടുപെടേണ്ടിവന്നില്ലാ,കാരണം താന്‍ ഇപ്പോള്‍ പുരുഷനുംസ്ത്രീയുമല്ലാത്തഒരവസ്ഥയില്‍വന്നുചേര്‍ന്നിരിക്കുന്നു.

മേല്‍കഴുകീ മുറിയില്‍ കയറിയപ്പോഴും അകത്ത് ഭൂമികുലുങ്ങുന്ന
സംസാരവും,ബഹളവും.കാരണമറിയാതെ അഞ്ചുവയസ്സ്കാരി മകള്‍
അമ്മയെയും,അച്ഛനെയും പകച്ചുനോക്കീ,വീണ്ടും സെറ്റിയില്‍ കമിഴ്ന്ന്
കിടന്ന് ഉറങ്ങിത്തുടങ്ങിയിരുന്നു.അവള്‍ക്കാവശ്യം ഇപ്പോള്‍ പാട്ടും,
കഥയുമൊന്നുമല്ല,അമ്മയുടെകലിയിളക്കവുംഓട്ടന്‍തുള്ളലുമാണ്.അതുമായീ അവള്‍ നന്നേയിണങ്ങിക്കഴിഞ്ഞിരുന്നു.

തുടരും...

ശ്രീദേവിനായര്‍
-

Sunday, January 24, 2010

തങ്കച്ചാമീ---കഥ(മൂന്നാം ഭാഗം)



കൊഴുത്തുരുണ്ട ശരീരം നല്ലവെളുത്ത നിറംഞാന്‍ ആകുട്ടിയെത്തന്നെ
നോക്കിനിന്നു.മനസ്സില്‍തോന്നി,വഴിതെറ്റിവന്നഏതോനല്ലവീട്ടിന്റെഅറിയാത്ത ഏതോ പാവം സന്തതീ.

പിന്നീട് എത്രയോ തവണ ചായഗ്ലാസ്സുമായീ ഞാനവളെ വഴിയില്‍ വച്ച്
കണ്ടു.കാണാന്‍ചന്തമുള്ളകൌമാരംകൌതുകമാകുന്നപ്രായം.അപ്പോഴൊക്കെ
യും മനസ്സില്‍ അകാരണമായി ഭയം തോന്നിയിരുന്നു.


നോക്കിനിന്നിരുന്നവരെല്ലാംപോയിക്കഴിഞ്ഞതെപ്പോഴാണെന്ന്ഞാനറിഞ്ഞില്ല.തേങ്ങിക്കരച്ചില്‍ കേട്ടിട്ടാകണംപരിസരബോധംകിട്ടിയത്.മുന്നില്‍പകുതിതയ്ച്ചചെരിപ്പുകള്‍ചിതറിക്കിടക്കുന്നു.
തങ്കച്ചാമിയുടെഇരിപ്പിടമായ ചാക്ക് തറയില്‍ ശൂന്യമായിക്കിടക്കുന്നു.

കുനിഞ്ഞ മുഖവുമായീ തങ്കച്ചാമീ നടന്നുപോകുന്നതു മാത്രം കണ്മുന്നില്‍!
ആളുകള്‍ പലതും പറഞ്ഞു സംഭവത്തിന്റെ പൊരുള്‍ പലവിധത്തിലും
പെരുപ്പിച്ചുകാട്ടി.എങ്കിലുംചിലരുടെഅഭിപ്രായംസത്യമാണെന്ന്തന്നെഎനിയ്ക്കുതോന്നി.
പതിവുപോലെകുനിഞ്ഞശിരസ്സുമായീതങ്കച്ചാമീചെരുപ്പു തുന്നിക്കൊണ്ടി
രിക്കയായിരുന്നു.മേരിയുടെ അലര്‍ച്ച കേട്ട് അയാള്‍ നോക്കി.ഉച്ച സമയം ആളൊഴിഞ്ഞ മൈതാനിയില്‍ മേരിയുടെ ഒച്ചകേട്ട് അയാള്‍
ഇറങ്ങിഓടി. ചായ വാങ്ങാന്‍ പോയ അവള്‍ എങ്ങനെ അവിടെയെത്തീ
എന്നൊന്നും ഓര്‍ക്കാനുള്ള സമയമൊന്നും കിട്ടിയില്ല.കുറച്ചുകാലത്തെ
സ്നേഹംകൊണ്ട് ആപെണ്‍കുട്ടി അയാളുടെ സ്വന്തം മകളായിത്തീര്‍ന്നി
രുന്നു.

അവിടെക്കണ്ട കാഴ്ച്ച തങ്കച്ചാമിയുടെ മനോനില തെറ്റിച്ചു.സ്ഥലത്തെ
പ്രധാന റൌഡിയുടെ കൈയ്യിലമര്‍ന്ന് പിച്ചിച്ചീന്തപ്പെടുന്ന മേരിയെക്കണ്ട്
മറ്റൊന്നും ആലോചിക്കാതെ തങ്കച്ചാമീ ,കൈയ്യിലിരുന്ന തോല്‍ വെട്ടുന്ന
കത്തി ആഞ്ഞുവീശീ.റൌഡി..രങ്കന്‍ രക്തത്തില്‍ കുളിച്ച് കുഴഞ്ഞുവീണു.
എന്തുചെയ്തുവെന്ന് അറിയുന്നതിനുമുന്‍പു, പകച്ചു നിന്ന തങ്കച്ചാമിയെ കൊണ്ടുപോകാന്‍ പൊലീസ് എത്തിയിരുന്നു.


സ്ഥലത്തെ പ്രധാന റൌഡി-രങ്കന്‍ എന്ന ചെറുപ്പക്കാരന്‍ മരിക്കരുതെന്ന് അദ്യമായീ,ആഗ്രഹിച്ച ഒരു നിമിഷം. ഒരുപാടു സ്ത്രീകളുടെ പേടി
സ്വപ്നമായ അവന്‍ ഒരിക്കല്‍ കൂടി രക്ഷപ്പെടാന്‍ ഞാന്‍ ആത്മാര്‍ത്ഥ
മായീ പ്രാര്‍ത്ഥിച്ചു.കാരണം അവനോടുള്ള സ്നേഹമല്ല.എന്റെ മനസ്സില്‍ മേരിയെന്ന പെണ്‍കുട്ടിയും,അവളുടെ രക്ഷകനും എന്റെ പ്രീയമിത്ര
വുമായ തങ്കച്ചാമിയെന്ന വൃദ്ധനും മറക്കാന്‍ വയ്യാത്ത ബന്ധത്തിന്റെ
നിഴല്‍പ്പാടുകള്‍ വീഴ്ത്തിയിരുന്നു. അതു വളരെ ആഴത്തിലുമായിരുന്നു!

(അവസാനിച്ചു.)


ശ്രീദേവിനായര്‍