Wednesday, January 14, 2009

ഫലവൃക്ഷം

അണ്ണാറക്കണ്ണന്‍,വീണ്ടുംവീണ്ടും ചിലച്ചു....
ഞാന്‍,കേള്‍ക്കാത്തഭാവത്തില്‍നിന്നു!
എന്റെ ശരീരംനിറയെ വസന്തത്തിന്റെ
വരദാനം പോലെ പൂമൊട്ടുകള്‍!

വിടരാന്‍ തുടങ്ങുന്നപൂമൊട്ടുകള്‍....!
എനിയ്ക്ക് ഇപ്പോള്‍ ആവശ്യം;
ഒരു ഭ്രമരമാണ്,
അവനെന്റെ നാളത്തെപ്രതീക്ഷകളെ
സഫലീകരിച്ചേയ്ക്കാം...!
സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കിയേക്കാം....!

അണ്ണാറക്കണ്ണന്‍,വീണ്ടും വീ‍ണ്ടുംചിലച്ചു......
ഞാന്‍,എന്റെ ശിഖരങ്ങള്‍ കാറ്റിലുലയ്ക്കാതെ,
ഇളക്കാതെ,അനക്കാതെ,കണ്‍കൂപ്പികുനിഞ്ഞു
നിന്നു....
അവനെ കാണാത്തതുപോലെ....!

എന്റെ ചുറ്റുംനിരന്നുനിന്നപൂമരങ്ങളെല്ലാം;
അണ്ണാറക്കണ്ണന്റെ പ്രണയത്തില്‍ സ്വയം
മറന്നുവോ?
അവനെക്കണ്ടപാടെ ആടിത്തിമിര്‍ത്ത
ശിഖരങ്ങളില്‍;
അവര്‍ നാളത്തെ ഫലങ്ങളെ നഷ്ടപ്പെടുത്തിയോ?

ശിഖരങ്ങള്‍ കുലുക്കി പ്രണയം നടിച്ച്,
അവര്‍ അവനെ ആകര്‍ഷിക്കുന്നത്
ഞാന്‍ പരിഹാസത്തോടെ നോക്കിനിന്നു!

ഓരോ തവണയും അണ്ണാറക്കണ്ണന്‍ ഓരോ
മരങ്ങളുടെയും പൂതൊഴിച്ചു,നിര്‍വൃതി
കണ്ടെടുക്കുകയായിരുന്നു!
അണ്ണാറക്കണ്ണന്‍,വീണ്ടും ചിലച്ചു...

യുവകാമുകനെപ്പോലെ,
അവന്‍,
ഒന്നില്‍നിന്നും അടുത്തതില്‍...
പൂമരത്തില്‍ നിന്ന്,വന്മരത്തിലേയ്ക്ക്....
ഉത്സാഹത്തോടെ ചാടിരസിച്ചുകൊണ്ടേ
യിരുന്നു....

തോട്ടത്തിലെ പൂമരങ്ങള്‍ എന്നെ
അവജ്ഞയോടെ നോക്കി;
അവനോടൊപ്പമാടിത്തിമിര്‍ത്തുകോണ്ടേ
യിരുന്നു!

ഞാന്‍ അവരുടെ പതനം ഒരിക്കലും
ആഗ്രഹിക്കുന്നില്ല;
നിരാശകൊണ്ടും,ദുഃഖംകൊണ്ടുമെന്റെ
മനസ്സ് വേദനിച്ചു.
ഒന്നും കാണാത്ത ഭാവത്തില്‍...
കേള്‍ക്കാത്തെ ഭാവത്തില്‍....
ഞാന്‍ എന്റെ പൂവുകള്‍
ഫലമാകാന്‍,കാത്തിരുന്നു....!

സ്നേഹദൂതനായ ഒരു ഭ്രമരത്തിന്റെ
വരവും കാത്ത്,ഞാന്‍
നോക്കിയിരുന്നു.....അകലെ...അകലെ..!

അണ്ണാറക്കണ്ണന്‍ വീണ്ടും ചിലച്ചു...
വീണ്ടും...വീണ്ടും..വീണ്ടും...!

ശിഖരങ്ങളില്‍ തലമറച്ചു ഞാന്‍
ഒളിച്ചിരുന്നു;
എന്നെ ഏറുകണ്ണിട്ട് നോക്കി അവന്‍
അടുത്തമരത്തില്‍ ചാടിക്കയറി....
വസന്തകാലം വിടപറഞ്ഞു കഴിയുന്ന
വരെ അവന്‍ ആടിത്തിമിര്‍ത്തു....

എല്ലാമരങ്ങളുടെയും;
പൂതൊഴിച്ചു,തേന്‍ നുകര്‍ന്ന്,
ഉന്മത്തനായി വിടപറയാന്‍ ഒരുങ്ങന്ന
അവനെക്കണ്ട പൂമരങ്ങള്‍
നിഷ്ഫലമായ സ്വപ്നങ്ങളില്‍
സ്വന്തം ഫലങ്ങളെ ഓര്‍ത്തുവിലപിച്ചു!

കാമുകനെ നഷ്ടപ്പെട്ട കാമുകിമാരെപ്പോലെ;
പൂന്തോട്ടം നിര്‍വ്വികാരയായി...
പൂമരങ്ങള്‍ ദീര്‍ഘനിശ്വാസത്തില്‍
സ്വന്തം കരിഞ്ഞ പൂമൊട്ടുകളെ കണ്ടു!
നഷ്ടപ്പെട്ട കിട്ടാക്കനികളെ നോക്കിനിന്ന
അവര്‍;

എന്നെനോക്കി വിളറിച്ചിരിച്ചു...
എന്റെ ശിഖരങ്ങളിലെ
അണ്ണാറക്കണ്ണന്‍ തൊടാത്തഫലങ്ങളെയും!

7 comments:

ഏ.ആര്‍. നജീം said...

ആകെ ഒരു വിലാപ കാവ്യത്തിന്റെ ധ്വനിയുണ്ടല്ലോ... ഇതെന്ത് പറ്റീ...

അണ്ണാറകണ്ണനും തന്നാലായത്.... :) അല്ലെ..?

തുടരിക.. ആശംസകളോടെ

SreeDeviNair.ശ്രീരാഗം said...

നജീം,

ചെറിയകാലങ്ങളില്‍
പലതും ഇവിടെ
സംഭവിച്ചൂ..
ഇപ്പോഴും തുടര്‍ന്നുകൊണ്ടേ
ഇരിക്കുന്നു......

പലതും അറിയാതിരിക്കുന്ന
താണ്..ബുദ്ധി....

ഒത്തിരി നന്ദിയോടെ,
ശ്രീദേവിനായര്‍.

അരങ്ങ്‌ said...

Hello Writer..

Good writing. Very clear but deep lines. Its simple. It imparts a message to this time of pleasure seeking and consumerism. Congrats.

Let me ask why the blooms in spring wait for a bee. They approach flowers for honey. But the beauty of the spring is something more no?

SreeDeviNair.ശ്രീരാഗം said...

ബിനീഷ്,
അഭിപ്രായത്തിന്
വളരെ നന്ദി...

എന്റെ അനുഭവത്തില്‍..

വസന്തങ്ങള്‍ക്കൊരായിരം
വര്‍ണ്ണങ്ങള്‍...
വര്‍ണ്ണാഭമായെന്നെ
നോക്കിച്ചിരിക്കുന്നു..

സസ്നേഹം,
ശ്രീദേവിനായര്‍

വിജയലക്ഷ്മി said...

kavitha nannaayirikkunnu.varikaliloode ishttapettu..aashamsakal!

Vijayalakshmi nair.

വിജയലക്ഷ്മി said...

kavitha nannaayirikkunnu.varikaliloode ishttapettu..aashamsakal!

Vijayalakshmi nair.

SreeDeviNair.ശ്രീരാഗം said...

വിജയലക്ഷ്മി,

വരികളിലൂടെഇഷ്ടമായെങ്കില്‍...
വാക്കുകളിലൂടെയും
ഇഷ്ടപ്പെടും!

സ്നേഹത്തോടെ,
ശ്രീദേവിനായര്‍