കൌമാരകാലത്തിന്റ് നിറപ്പകിട്ടില്‍
ഞാന്‍ എന്നെഅന്യേഷിച്ചത് സ്നേഹമുള്ള
സൌഹൃദങ്ങളില് മാത്രമായിരുന്നു.
ബന്ധിപ്പൂവിന്റെ നിറമുള്ള ദാവണിയണിഞ്ഞു
മറ്റൊരുബന്ധിപ്പൂപോലെപുഞ്ചിരിതൂകിനിന്ന
കാലം...!
അറിയപ്പെടാന്‍ ആഗ്രഹിച്ചതൊന്നും അറിയാന്‍
കഴിയാത്ത,അറിഞ്ഞതൊന്നും പുറത്തുപറയാന്‍
കഴിയാത്ത ഒരു യൌവ്വനം എന്നിലെ ഏകാന്ത
തയ്ക്ക് മിഴിവേകി.ഏകാന്തതയുടെ തടവറയില്‍
യൌവ്വനമെന്തിനോവേണ്ടി കാത്തുനിന്നു!
കാലയവനികയ്ക്കുള്ളില്‍ മറയുന്നചിന്തകളില്
ഞാനെന്നും ബാല്യകൌമാരയൌവ്വന ചിന്തകളെ
മറയ്ക്കുന്നു.എന്റെ നിസ്സഹായാവസ്ഥയുടെ
പലതരം വികാരങ്ങളെ യിന്നും ഒട്ടുംചോര്ത്താതെ
എന്റെ മുന്നില്‍ കൊണ്ടുനിര്ത്തുന്നു.
ഇത്രയും കാത്തിരിപ്പിനുശേഷവും ഞാനെന്റെ
ഓര്‍മ്മച്ചെപ്പു തുറന്നുനോക്കാതിരുന്നത്
എന്താണെന്നും,ഭണ്ഡാരപ്പുരയുടെ താക്കോള്‍
എവിടെയോ നഷ്ടപ്പെട്ടുവോയെന്നും ഞാന്‍
എന്നോടുതന്നെ ചോദിച്ചുപോകാറുമുണ്ട്!
മനസ്സില്‍ സൂക്ഷിക്കാന്‍ ആയിരംകാര്യങ്ങള്,
പുറത്തപറയാന് പറ്റാത്ത ചിന്തകള്‍
പതിനായിരങ്ങള്‍..
ഇതിലേതു സൂക്ഷിക്കണം,ഏതുമായ്ക്കണം?
പെണ്മനം,കണക്കെടുക്കാന്പറ്റാത്തതരം
അപമാനങ്ങളുടേയും,അസൂയയുടേയും,
മാറ്റുരയ്ക്കാന്പറ്റാത്തപലവിധമോഹ
സങ്കല്പങ്ങളുടേയും,ആകെത്തുകയല്ലേ?
(ബാക്കിഭാഗങ്ങള്പിന്നീട്)
2 comments:
ആശംസകള്‍
ശ്രീനു,
നന്ദി...
ചേച്ചി
Post a Comment