അഞ്ചാംക്ലാസ്സിലോട്ട് കയറിയപ്പോള്‍
ഞാനുംവലുതായി.പിന്നെ എന്റെക്ലാസ്സില്‍
ആണ്‍കുട്ടികളില്ല.എല്ലാപേരും പെണ്‍കുട്ടികള്‍
ആരെയെങ്കിലും കൂട്ടുപിടിക്കാതെ എങ്ങനെ
മുമ്പോട്ട്പോകും?
അങ്ങനെ,അവസാനംഒരുപാവംസുന്ദരി
എന്റെ കൂട്ടുകാരിയായി.പാവന!
പേരുപോലെ പാവനം.എപ്പോഴും ചിരിക്കും
പതുക്കെ സംസാരിക്കും.എപ്പോഴും എന്തെങ്കിലും
എന്നോടു മെല്ലെപ്പറഞ്ഞു ചിരിക്കയും ചെയ്യും.
പോരെ?ധാരാളം....
പക്ഷേ?
പാവനയുടെ കാര്യം എന്റെ വീട്ടില്‍ മാത്രം
ഞാന്‍ പറയാതിരിക്കാന്‍ ശ്രമിച്ചു.
എന്തിനുംകുറ്റംകണ്ടുപിടിക്കുന്നതില്‍അവരെല്ലാം
വളരെ മിടുക്കരാണല്ലോ? എന്നുംവളരെ
സന്തോഷത്തോടെഞാനുംസ്കൂളില്‍
പോയിത്തുടങ്ങീ...
ഒരു ദിവസംരാവിലെ പോകുന്നവഴി,
പാവന എന്നോട് പറഞ്ഞു;
ദേവി ഇന്ന് നീഎന്റെകൂടെഒരിടംവരെ വരുമോ?
പിന്നെന്താ?ഞാന്‍ എന്തിനും റെഡിയല്ലേ?
അങ്ങനെ,പോകുന്നവഴി ഞങ്ങള്‍ ഒരു വീട്ടില്‍
കയറി.
അവിടെ ...
പുറത്താരെയും കണ്ടില്ല,പരിചയമുള്ള സ്ഥലം
പോലെ അവള്‍ ഉള്ളിലോട്ട് കയറി.ഞാനും
കൂടെ നടന്നു.അകത്ത് ഒരു അമ്മൂമ്മ
നിലത്തിരുന്ന് ഒരു പാത്രത്തില്പഴങ്കഞ്ഞി
കുടിക്കുന്നു.കാന്താരിമുളകും കപ്പയുംചേര്‍ത്തു
കഞ്ഞികുടിക്കുന്ന അവരെ ഞാന്‍ നോക്കിനിന്നു.
അവര്‍ ഒന്നു തലയുയര്‍ത്തിനോക്കിചിരിച്ചു.
കൈയിലിരുന്ന ഒരു പൊതിഅമ്മൂമ്മയുടെ
കൈയിലേല്പിച്ചുഅവള്‍ തിരിയുമ്പോള്‍
എനിയ്ക്ക് അവളോട് ഒരായിരം ചോദ്യങ്ങള്‍
ചോദിക്കാനുള്ളതുപോലെ!
എന്നെ മനസ്സിലാക്കിയതുപോലെ പാവന ഇത്രയും
പറഞ്ഞു.നമുക്ക് പോകാം...ബെല്ലടിക്കും!
വഴിനീളെ അവള്‍ ഒന്നും പറഞ്ഞില്ല,
മ്ലാനമായ മുഖം.ഞാന്‍ ഒന്നും മിണ്ടാതെ
കൂടെനടന്നു...
നിശബ്ദത പെട്ടെന്ന് മാറ്റി പാവന ഒന്ന്
ചിരിച്ചു,എന്നിട്ട് പതുക്കെപറഞ്ഞുതുടങ്ങി..
അതു അമ്മൂമ്മയാ...എന്റെ അമ്മയുടെഅമ്മ!
അമ്മയുടെ ആജ്ഞയാ,അവിടെചെന്നാല്‍ ഒന്നും
പറയരുത്,ചോദിക്കരുത്,വാങ്ങിക്കഴിക്കരുത്.
അത്ഭുതത്തോടെ നിന്നഎന്നോട്,അവള്‍ ഇത്രയും
കൂടിപ്പറഞ്ഞു..
ഞാന്‍ അമ്മൂമ്മയ്ക്കുകൊടുത്തപൊതി
നീ കണ്ടോ?അതില്‍ നിറയെ കാശാ...
ഒരായിരം രൂപയെങ്കിലും കാണും!
ഞാന്‍ വീണ്ടുമതിശയിച്ചു.....?
വലുതായെങ്കിലും, ഇനിയുംഒരുപാട്
അറിയാനുണ്ടെന്ന് വീണ്ടും എനിയ്ക്ക്
തോന്നിത്തുടങ്ങിയത് അന്നായിരുന്നു!
തുടരും.
2 comments:
വളരെ താല്പര്യം തോന്നുന്നു ഇത് വായിക്കാന്‍. നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് മറ്റൊരു കാഴ്ചപ്പാടിലൂടെ നോക്കിക്കാണാന്‍ സാധിക്കുന്നു.
തുടരുക..............
മലയാളി മാഷിന്,
നന്ദി...
തീര്‍ച്ചയായും എഴുതാം.
സസ്നേഹം,
ശ്രീദേവിനായര്‍.
Post a Comment