(കഥ)
ഉള്ളില്തോന്നുന്നതൊന്നുമെനിയ്ക്ക്
പുറത്തുപറയാന്‍ അനുവാദമില്ല.
ഒരു ജയില്‍പ്പുള്ളിയോ,കൊള്ളക്കാരിയോ,
ആയതുകൊണ്ടല്ലാ;ഒരുഭാര്യയും വീട്ടമ്മയും
ആയതുകൊണ്ടുമല്ല.നിങ്ങള്‍ക്കുതോന്നാം,
പിന്നെയെന്ത്കൊണ്ട്?അല്ലേ?
ഇതൊന്നുമല്ലെന്ന്ഞാന്പറയുമ്പോഴുംനിങ്ങള്
അമ്പരന്ന് എന്റെ മുഖത്തുനോക്കുന്നത്
എനിയ്ക്ക്കാണാം,എനിയ്ക്ക് എന്തുസംഭവിച്ചൂ
എന്നൊരു നിമിഷം നിങ്ങളുടെ ചിന്തയില്‍
ഒരു തോന്നല്‍?ശരിയല്ലേ?
ഒന്നുംസംഭവിച്ചിട്ടില്ലയെന്നുമാത്രമല്ല,
സംഭവിക്കാതിരിക്കാനുംകൂടിയാണ്ഞാന്
ഇതൊക്കെ മുന്‍ കൂറായിപ്പറയുന്നത്!
എല്ലാപേരും ആകാംക്ഷാ ഭരിതരായിരിക്കുമ്പോള്
ഒരു സംഗതി പെട്ടെന്ന്പറയുക,അതുകേട്ടിരിക്കുന്നവര്
പെട്ടെന്ന് പൊട്ടിത്തെറിക്കുക,ഇതൊകെയല്ലേ
ഇപ്പോഴത്തെ ഒരു സ്റ്റൈല്‍!
ഇനി ഞാന്‍ അധികം മുഖവുരയില്ലാതെ
കാര്യം പറയാം.ഞാനൊരുസ്ത്രീയായതുകൊണ്ട്!
അയ്യേ,നിങ്ങള്‍ എന്തൊക്കെയോപ്രതീക്ഷിച്ചു;അല്ലെ?
ഇതാണ്,എന്റെ സ്വഭാവം!ഇപ്പോഴത്തെ
സീരിയലുകളെപ്പോലെ മനുഷ്യരുടെ
ക്ഷമയുടെ നെല്ലിപ്പലക കാണുന്നതരത്തിലുള്ള
ഒരു സംസാരശൈലി രൂപപ്പെടുത്തിയെടുക്കാന്‍
ഞാനും വളരെയേറെ പാടുപെടേണ്ടിവന്നു.
പതിവായികണ്ടുകൊണ്ടിരിക്കുന്നസീരിയല്
പെട്ടെന്ന് മനുഷ്യരെവിഡ്ഡിയാക്കിപൊട്ടിച്ചിരി
ക്കുമ്പോള്നാമുംഇരട്ടനിലയില്പൊട്ടിത്തെറിക്കുന്നു!
നമ്മുടെഉള്ളില്‍ നമ്മോടുതന്നെ അവജ്ഞതോന്നി
പ്പോകുന്നു.
ആരുംശ്രദ്ധിക്കുന്നില്ലെന്ന ഉറപ്പില്‍ ഇടംവലം
നോക്കിമെല്ലെ എഴുനേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍;
പത്രംവായിക്കുന്നുവെന്ന നാട്യത്തില്‍
ഏറുകണ്ണിട്ട് സീരിയല്‍ കാണുന്ന ഭര്‍ത്താവും,
പുസ്തകം തുറന്നുവച്ചു റ്റിവികാണുന്ന
കുട്ടികളും,നിലംവൃത്തിയാക്കാനെന്ന നാട്യത്തില്‍
സീരിയല്‍ കാണുന്ന വേലക്കാരിയും അറിയാത്ത
ഭാവത്തില്‍ മാനത്തുനോക്കിതങ്ങളുടെ
നിരാശ കാണിക്കാതിരിക്കാന്‍ ശ്രമിക്കുന്നു!
ഇവിടെ ആര്,ആരെകുറ്റപ്പെടുത്തണം?
പിന്നെ അല്പസമയം കണ്ണടച്ചിരിക്കാം
ഇരുട്ടാക്കാനല്ല,സമാധാനിക്കാന്‍!
ഇനികാര്യത്തിലോട്ട് കടക്കാം....
കുഞ്ഞിലേ,അമ്മ പറഞ്ഞു;
നീഒരു പെണ്ണാണ്,അടങ്ങിയൊതുങ്ങി
വളരണം!
അന്ന്,ഞാന്‍ അമ്മയുടെ കണ്ണില്തുറിച്ചു
നോക്കി.
എന്താ?എങ്ങനെ അടങ്ങണം?
എങ്ങനെഒതുങ്ങണം?
നിലത്തു നിന്നു വളരണം!
അടുത്തത് അതായിരുന്നു.
നിലത്തല്ലേ ഞാന്‍ നില്‍ക്കുന്നത്?
ഉപദേശം കേട്ട് മടുത്ത ഞാന്‍ പെണ്ണ്
എന്ന വാക്കുതന്നെ വെറുത്തു.
അമ്മ ഉപദേശിക്കാന്‍ വാതുറക്കുമ്പോള്‍
ഞാന്‍ ചെവിപൊത്തിത്തുടങ്ങീ.
അങ്ങനെയാണ് ഞാന്‍ എന്നപെണ്ണ്
സ്ത്രീ വിരോധിയായിത്തീര്‍ന്നത്!
ഞാന്‍ ഫ്രോക്കിനെ വെറുത്തു,പെണ്
വസ്ത്രങ്ങളെയും വെറുത്തു.എന്റെ
കൂട്ടുകാരി അമ്മിണി നല്ല ഫ്രോക്കിട്ടു
വരുന്നത് കണ്ടാലും ഞാന്‍ ശ്രദ്ധിക്കാറില്ല
എന്റെ ഫ്രോക്കുപോലും ഞാന്‍ നോക്കാറില്ല
പിന്നെയല്ലേ,അമ്മിണിയും ചിമ്മിനിയു!
ഇതിനും എനിയ്ക്ക്തല്ലുകിട്ടാറുണ്ട്,എന്തിനും
വിപരീതംപറയുന്ന ഞാന്ചിലപ്പോള്അര്ത്ഥ
മറിയാതെ പറയുന്നത്,ചീത്തവാക്കുകളായി
പ്പോകാറുണ്ട്.പക്ഷേ?കണ്ണന് മാഷിന്റെ
മലയാളം ക്ലാസ്സില്‍ എന്നുംഞാന്‍ ഒന്നാം
സ്ഥാനം കയ്യടക്കി സ്വയം തൃപ്തയായി!
പക്ഷെ.ചിലസമയങ്ങളില്മാത്രം വിപരീത
പദം സ്വയംപരീക്ഷിച്ചയെനിയ്ക്ക്,മാഷിന്റെ
ചൂരല്പ്രയോഗത്താല് ചന്തിയില്‍ നല്ല
തല്ലും കിട്ടി.
ഞാന്‍ പറഞ്ഞുവന്നത്,പെണ്ണിനെ വെറുത്ത
ഞാന്‍ ആണ്‍കുട്ടികളെ കൂട്ടുകാരാക്കി,
പിന്നെ പ്രശ്നമില്ലല്ലോ?അങ്ങനെ,ഞാന്‍
നിക്കര്‍ ,ഷര്‍ട്ട്,ഇവയൊക്കെ ഇഷ്ടപ്പെട്ടു
തുടങ്ങി..
തുടരും...
5 comments:
ഇപ്പോഴത്തെ
സീരിയലുകളെപ്പോലെ മനുഷ്യരുടെ
ക്ഷമയുടെ നെല്ലിപ്പലക കാണുന്നതരത്തിലുള്ള
ഒരു സംസാരശൈലി രൂപപ്പെടുത്തിയെടുക്കാന്‍
ഞാനും വളരെയേറെ പാടുപെടേണ്ടിവന്നു...
പറ്റിക്കാന്‍ നോക്കണ്ടാ,പൂര്‍ത്തിയായിട്ടേ ഇനി വായിക്കൂ!
കൈതമുള്ള് ;മാഷേ,
തീര്‍ച്ചയായും
പൂര്‍ത്തിയാക്കാം
എഴുതിക്കഴിഞ്ഞു
ഇനിബ്ലോഗിലേയ്ക്ക്
മാറ്റിയാല്‍ മതി..
സസ്നേഹം
ശ്രീദേവിനായര്‍.
കൊള്ളാം.
ബാക്കി കൂടി പോരട്ടെ.
ആശംസകള്‍.
ലതി,
നന്ദി..
ബാക്കികൂടെവായിക്കു
സസ്നേഹം,
ശ്രീദേവി.
"മാഷിന്റെ ചൂരല്പ്രയോഗത്താല് ചന്തിയില്‍ നല്ല തല്ലും കിട്ടി. പെണ്ണിനെ വെറുത്ത
ഞാന്‍ ആണ്‍കുട്ടികളെ കൂട്ടുകാരാക്കി,
പിന്നെ പ്രശ്നമില്ലല്ലോ?അങ്ങനെ,ഞാന്‍
നിക്കര്‍ ,ഷര്‍ട്ട്,ഇവയൊക്കെ ഇഷ്ടപ്പെട്ടു
തുടങ്ങി.."
ഞാന്‍ പഠിച്ച സ്കൂളിലെല്ലാം ചന്തിക്ക് ചൂരല്‍ പ്രയോഗം ആണ്കുട്ടികള്ക് നല്കുന്ന ശിക്ഷയായിരുന്നു. ആണ് കുട്ടികളുടെ രീതി ഇഷ്ടപെടുന്നത് കൊണ്ടായിരിക്കാം സാധാരണ ആണ്കുട്ടികള്ക് നല്കുന്ന ശിക്ഷയും കിട്ടിയത്:)
Post a Comment