Thursday, July 3, 2008

നൂല്‍പ്പാലം

എന്റെ അനുഭവങ്ങളെക്കൊണ്ട്ഞാനൊരു-
നൂല്‍പ്പാലം നിര്‍മ്മിച്ചു.
രണ്ടറ്റവും എന്റെ ചിന്തകളില്‍ വലിച്ചുകെട്ടി.
കാലിടറാതെ നടക്കാന്‍ കഴിയുന്നവരെ-
കാത്തുനിന്ന് ഞാന്‍ തളര്‍ന്നു.
പലരുംവന്നു ധൈര്യമില്ലാതെ തിരിച്ചുപോയി.
അകലെനിന്നുനോക്കിയവരാരും-
പാലത്തെ കണ്ടില്ലാ..
കേട്ടപാടെ വന്നവര്‍,കണ്ടപാടെ തിരിച്ചുപോയി.
ഒരുപെണ്‍കുട്ടി പുഞ്ചിരിയുമായ് കടന്നുവന്നു...
ഭയമില്ലാതെ പാലത്തില്‍കയറി,
ഓടി...മറഞ്ഞൂ.
ഞാന്‍ അതിശയിച്ചു..
എന്റെചിന്ത അവളെ അഭിനന്ദിച്ചു.
കാരണം,
നിത്യവും കടന്നുപോകുന്നജീവിതയാത്രയില്‍,
അവള്‍...
ഇതിനേക്കാള്‍അപകടം നിറഞ്ഞനൂല്‍പ്പാലങ്ങളില്‍,
യാത്രചെയ്തുകൊണ്ടിരിക്കുന്നവളാണ്...

15 comments:

CHANTHU said...

(ഒരു പക്ഷെ അതൊരു പെണ്‍കുട്ടിക്ക്‌ മാത്രം കഴിയുന്നത്‌.)
അല്ലെങ്കിലും ചേച്ചീ അനുഭവങ്ങള്‍ കൊണ്ടേ നമുക്കെല്ലാ പാലങ്ങളും പണിയാന്‍ കഴിയൂ.. ല്ലെ

ഗോപക്‌ യു ആര്‍ said...

മനൊഹരം...ആംഗിള്‍
ഒന്നു മാറ്റിയാല്‍ മറ്റൊരു
നല്ല കവിത കൂടി കിട്ടുമെന്ന്
എനിക്ക്‌ തോന്നുന്നു


[nigoodabhoomi]

SreeDeviNair.ശ്രീരാഗം said...

chanthu..
നിസ്സാരമെന്നുതോന്നുന്നത്,
മിക്കപ്പോഴും,
അങ്ങനെയാവില്ലാ.
അനുഭവം തന്നെയാണ്,
ജീവിതം.


ചേച്ചി..

Kaithamullu said...

നല്ല ചിന്ത....!
(ഒരു പെണ്‍കുട്ടി ഓടി വന്നു:
ആ ഭാഗം ഒന്ന് കൂടി മനോഹരമാക്കാമെന്ന് തോന്നി)

യാഥാര്‍ത്ഥ്യങ്ങള്‍ നിഴലിക്കുന്ന കവിത!

SreeDeviNair.ശ്രീരാഗം said...

ഗോപക്,
ഞാന്‍ ഒരുകവിത,
മാറ്റിയെഴുതിയതാണിത്.
അത് കവിതയായിത്തന്നെ,
ഉണ്ട്.
ശ്രീരാഗത്തിലെഴുതാം.


ശ്രീദേവിനായര്‍

SreeDeviNair.ശ്രീരാഗം said...

കൈതമുള്ള്,
അഭിപ്രായത്തിന്,
നന്ദി.
പറഞ്ഞഭാഗങ്ങള്‍,
മാറ്റിയെഴുതാം.



ശ്രീദേവിനായര്‍.

SreeDeviNair.ശ്രീരാഗം said...

കൈതമുള്ള്,
ഇപ്പോള്‍,ശരിയായോ?
പെണ്‍കുട്ടിപുഞ്ചിരിയുമായ്,
കടന്നുവന്നു..


ശ്രീദേവിനായര്‍.

Kaithamullu said...

എത്ര വ്യത്യാസം വന്നൂ, ഇല്ലേ ശ്രീദേവി?

Sharu (Ansha Muneer) said...

നല്ല ആശയം. ഒന്നുകൂടി ചിന്തിച്ചിരുന്നെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ടേനെ. ഞങ്ങള്‍ക്ക് മികച്ചൊരു കവിതയും വാ‍യിക്കാ‍നായേനെ

SreeDeviNair.ശ്രീരാഗം said...

കൈതമുള്ള്,
നന്ദി.
ഇനിയും അഭിപ്രായങ്ങള്‍,
പ്രതീക്ഷിക്കുന്നൂ..

SreeDeviNair.ശ്രീരാഗം said...

sharu,
വളരെ സന്തോഷം,
ഇനിയുംശ്രമിക്കാം.


ചേച്ചി...

siva // ശിവ said...

നല്ല ചിന്തകള്‍ക്ക് നന്ദി.

ഞാന്‍ ഒന്നു നടന്നു നോക്കട്ടെ ആ നൂല്‍പ്പാലത്തിലൂടെ...ഞാന്‍ കാര്യമായിട്ടാ പറയുന്നത്...

സസ്നേഹം,

ശിവ

SreeDeviNair.ശ്രീരാഗം said...

ശിവ,
നന്ദി...
നൂല്‍പ്പാലത്തില്‍,
നടക്കാന്‍,
ആണുങ്ങള്‍ക്ക്,
പ്രയാസമാണ്.

പെണ്ണുങ്ങള്‍,
ശീലിച്ചുപോയീ..

ചേച്ചി

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല കവിത.
ഞങ്ങള്‍ ആണുങ്ങളും ചില സന്ദര്‍ഭങ്ങളിലീ നൂല്പാലം കടന്നിട്ടുണ്ട്.

വാക്കും വരയും said...

nalla aashayam.sundaram