Saturday, September 27, 2008

വിശ്വാസം

വിശ്വസിക്കാതിരിക്കുകയെന്നതാണ്
ഏറ്റവും വലിയവിശ്വാസം!

അവിശ്വാസിക്ക്,വിശ്വാസത്തിന്റെ
മറക്കുടയില്‍ചോര്‍ച്ച അനുഭവപ്പെടുമ്പോള്‍
വിശ്വാസിക്ക്,അവിശ്വാസത്തിന്റെ
ഇലക്കുടപോലും പരിരക്ഷനല്‍കുന്നു.


വിഘ്നങ്ങളില്‍ക്കൂടിഅവിഘ്നങ്ങളെ
വിശ്വസിക്കുന്ന മനുഷ്യന്‍;
വിജ്ഞാനത്തില്‍ക്കൂടിഅജ്ഞാനത്തെ
മറികടക്കുന്നു.

അപ്പോഴും മനസ്സിനെമനസ്സിലാക്കാത്ത
മടയന്‍,
മടിശ്ശീലയുടെ കനം നോക്കി
മനുഷ്യനെസ്നേഹിക്കാന്‍പാടുപെട്ടു
പരാജയപ്പെടുന്നു!



ശ്രീദേവിനായര്‍.

5 comments:

siva // ശിവ said...

വിശ്വാസം തന്നെയാ എറ്റവും വലിയ കാര്യം...അതു നഷ്ടമാകുമ്പോള്‍ എല്ലാം നഷ്ടമാകുന്നു...

ഇവിടെ ആരും ആരെയും സ്നേഹിക്കുന്നില്ലല്ലോ....കണക്കുകള്‍ നിരത്തുകയല്ലേ ചെയ്യുക....

OAB/ഒഎബി said...

ഇതാ ബാങ്ക് വിളിച്ചു നോമ്പ് തുറക്കട്ടെ. പിന്നെ വരാം

SreeDeviNair.ശ്രീരാഗം said...

ശിവ,
oab,

വളരെ നന്ദി..
ചേച്ചി.

തറവാടി said...

അവിശ്വാസവും ഒരു വിശ്വസമല്ലെ?
അതായത് വിശ്വാസം മാത്രമേയുള്ളൂ,
പരാജയപ്പെടുന്ന വിശ്വാസത്തെ അവിശ്വാസം
എന്നുവിളിക്കാം പക്ഷെ
ഫലമറിഞ്ഞതിനു ശേഷം മാത്രം.

പോസ്റ്റില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയതടിസ്ഥാനപ്പെടുത്തി എന്നുമാത്രം

SreeDeviNair.ശ്രീരാഗം said...

തറവാടി,
അഭിപ്രായം ഇഷ്ടമായി..
നന്ദി..

സസ്നേഹം,
ശ്രീദേവിനായര്‍.