Tuesday, November 10, 2009
രണ്ടാം ഭാഗം
പാതിരാവിലെപ്പോഴോ ആളുകള്‍
പിരിഞ്ഞുകഴിഞ്ഞ് ഏതെന്നറിയാത്ത
ഒരു സ്ത്രീയുടെപുറകേനടന്ന് അവര്‍
കാണിച്ചുതന്നതന്റെകിടപ്പുമുറിയില്
കടന്നതുമാത്രം അവള്അറിഞ്ഞു.
വാരിച്ചുറ്റിയ വസ്ത്രം ഒന്ന് മാറ്റു
വാന്‍ പോലും ആവാതെക്ഷീണത്തില്
മയങ്ങീ.പാകതവന്നഭര്ത്താവിന്റെ
ദയനീയനോട്ടംഏറ്റുവാങ്ങിപുലര്ക്കാലം
കണ്ണുതുറന്നപ്പോള്‍ സമാധാനിച്ചു.
തൊട്ടടുത്ത് രക്ഷകനെപ്പോലെ
ഇരിക്കുന്ന ആള് തന്റെ ഭര്‍ത്താവു
തന്നെയായിരുന്നു.തന്റെ അവസ്ഥമന
സ്സിലാക്കിയിട്ടാകണം അദ്ദേഹം പുഞ്ചിരിച്ചു.
സംസാരത്തില്‍ പിശുക്കുകാട്ടുന്ന അദ്ദേഹം
നല്ലവനാണെന്ന് അന്ന് മനസ്സിലായീ.
ഒപ്പം തന്നോട് കാരുണ്യമുള്ളവനെന്നും.
രാവിലെ മുറിയില്‍ നിന്നും പുറത്തു
കടക്കാനാവാതെപരുങ്ങീ.ആരുമില്ല
ഒന്നു മിണ്ടാന്‍ .ഭര്‍ത്താവിന്റെ കൈ
പിടിച്ച് വെളിയില്‍ ഇറങ്ങുമ്പോള്‍
അദ്ദേഹം പറഞ്ഞു.ഈ ആഴ്ച്ച കഴിഞ്ഞാല്‍
ഞാന്‍ പോകും.എസ്റ്റേറ്റില്‍ ആരുമില്ല
ഉത്തരവാദിത്തമുള്ളവര്‍ .മാസത്തില്‍
ഒരിക്കല്‍ വരാം.പിന്നെ സമയം
കിട്ടുമ്പോഴെല്ലാം!നീ പഠിപ്പുതുടരണം,
പിന്നെ ഈവീടിന്റെമൂത്തമരുമകളായീ
എല്ലാചുമതലയും നിന്നിലാ...!
അത് മറക്കരുത്.
തറവാട്ടു മഹിമ കൊണ്ട് ഉയര്‍ന്ന
ശിരസ്സുമായി നില്ക്കുന്ന കോവിലകം
കുടുംബത്തിലെ അംഗസംഖ്യ മൊത്തം
എഴുപത്തിയെട്ട്.പത്തുമക്കള്അവരുടെ
ഭര്ത്താക്കന്മാര്, പിന്നെ ചെറുമക്കള്‍.
അതുപോരാതെ വാല്യക്കാരും അവരുടെ
വേണ്ടപ്പെട്ടവരും,കന്നാലിമേയ്ക്കുന്നവര്‍,
കറവക്കാര്, ആശ്രിതര്‍ വേറെയും.
ഓരോപണിയ്ക്കുംവേറെവേറെ
പണിക്കാര്.വയലില്‍ ജോലിയ്ക്ക്
സ്ഥിരം ആളുകള്‍,പറമ്പുപണിയ്ക്ക്
വേറെയും.ആകണക്കുകളൊന്നും
അറിയില്ല .എന്നാലുംതലയില്
ചാണകം ചുമക്കുന്ന പെണ്ണുങ്ങളെ
യും,അവരുടെ ആണുങ്ങളെയും,
മൂക്കൊലിച്ചകുട്ടികളെയും കണ്ട്
വിഷമം തോന്നി.
തറവാടിനു ചേര്‍ന്ന് കളിയില്‍
എന്ന ചെറിയൊരു വീട്.അതില്‍
നിറയെ നെല്ല്.പിന്നെചാണകം
മെഴുകി വൃത്തിയാക്കിയഒരു
ചെറിയമൈതാനംപോലെഒരുസ്ഥലം
അതു നെല്ല് മെതിക്കാനുള്ള മുറ്റമാണ്.
അതിന്റെ ഇരുവശവും നിറയെ
വൃത്താകൃതിയില്‍ നല്ല ഭംഗിയുള്ള
കുഴികള്‍.താഴ്ച്ച കുറഞ്ഞ ആ
കുഴികള്‍ കണ്ട്അതിശയിച്ചു.
അതുമനസ്സിലാക്കിയഭര്‍ത്താവ്,
വിശദീകരിച്ചുതന്നു.പിറ്റേന്ന്
കാണുകകൂടിച്ചെയ്ത്പ്പോള്
തന്റെ അറിവുകേടില്‍ നാണിച്ചു.
ഇലക്കീറ് ആകുഴിയില്‍ വച്ച് ഒരു
പാത്രമാക്കി അതില്‍ പണിക്കാര്
നിരന്നിരുന്ന്കഞ്ഞികുടിക്കുന്നതുകണ്ടു
നോക്കിനിന്നു.മനസ്സില്‍ എന്തെന്നറിയാ
ത്ത ഒരു വികാരം,അതു അവളെ
അലട്ടികൊണ്ടിരുന്നു.ഒരു കല്യാണ
വീടിന്റെ രീതിയിലാണ്എപ്പോഴും
കോവിലകം.
തുടരും....
Subscribe to:
Post Comments (Atom)
4 comments:
തെറ്റിദ്ധരിക്കില്ലെങ്കില്‍ ഒരു അഭിപ്രായം പറഞ്ഞാല്‍ കൊള്ളാം എന്നുണ്ട്...
'രണ്ടാം ഭാഗം' വായിച്ച് തുടങ്ങിയപ്പോഴാണ് അതിനു ഒരു ആദ്യഭാഗം ഉണ്ടെന്ന് മനസിലായത്.അതിനാല്‍ ആദ്യഭാഗമായ ആഭിജാത്യം വായിക്കാന്‍ ഒരു ലിങ്കോ, മുന്നറിയിപ്പോ കൊടുത്തിരുന്നേല്‍ നന്നായേനെ.പിന്നെ ഈ ബ്ലോഗിന്റെ ടെംപ്ലേറ്റ് അനുസരിച്ച് ഈ കഥ ആദ്യം ഒരു കവിതയുടെ രൂപത്തിലാണ് വായിച്ചത് (എന്റെ ഒരു വിവരക്കേട്!!).
:)
ഒരു കഥ പറയുമ്പോല്‍ വീതിയുള്ള ടെംപ്ലേറ്റാണ് നല്ലതെന്ന് തോന്നുന്നു(അഭിപ്രായം മാത്രമാണേ)
ഇനി കഥയെ കുറിച്ച്...
നല്ലത് മാത്രമേ പറയാനുള്ളു.തുടര്‍ച്ചയായ വായനക്ക് ഒരു മുഷിവും തോന്നുന്നില്ല
ആശംസകള്‍!!
ബാക്കിഭാഗത്തിനായി കാത്തിരിക്കുന്നു...
രണ്ടാം ഭാഗം പെട്ടെന്ന് തീര്‍ന്ന പോലെ ഒരു തോന്നല്‍
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് !
അരുണ്‍,
എന്നെ ഒരിക്കലും
തെറ്റിദ്ധരിക്കാതിരു
ന്നാല് മതി.ഞാന്‍ ഒരി
ക്കലും ആരോടും
പിണങ്ങില്ല..കേട്ടോ?
ഞാന്‍ മൂന്നാം ഭാഗം
മുതല്‍sreeswaram.blogspot.com
എന്ന ബ്ലോഗില്‍
ഇതു എഴുതാം....
അതിലെ ടെമ്പ്ലേറ്റ്
നല്ലതാണെന്ന് കരുതുന്നു.
ഈ കഥ 20അദ്ധ്യായമുള്ള
ഒരു ചെറിയ നോവലാണ്.
പ്രശ്നമില്ലെങ്കില്‍ എല്ലാം
ബ്ലോഗില്‍ പോസ്റ്റു ചെയ്യാം.
അഭിപ്രായത്തിനു നന്ദി..
സസ്നേഹം,
ചേച്ചി..
ഇനിയും അഭിപ്രായം
അറിയിക്കുമെന്ന്
കരുതുന്നു.
രമണിക,
വിലയേറിയ സമയം
എന്റെ ബ്ലോഗ് വായിക്കു
വാന്‍ ചിലവഴിക്കുന്നതില്‍
വളരെ സന്തോഷം..
നന്ദി...
മറ്റു പ്രശ്നം ഒന്നും
ഇല്ലെങ്കില്‍ 20-ഉം
പോസ്റ്റു ചെയ്യാം.
സസ്നേഹം,
ശ്രീദേവിനായര്‍
Post a Comment