എന്നോമറന്ന ഒരുകടങ്കഥപോലെഅവന് വന്നു
ആരോ മറന്നുവച്ചപഴമ്പുരാണത്തിന്റെ,പാതി
യുംകീറിയപഴയതാളുകളില്പരതിപ്പരതി,
ഒടുവില്‍ കണ്ടെടുത്തുഎന്ന് തോന്നിയ
ആനിമിഷത്തിന്റെമാസ്മരലഹരിയില്;
ഏതോ,അജ്ഞാനതീരത്തു നിന്നും,ആടി
ത്തിമിര്ത്തെത്തിയഅപകീര്ത്തിക്കാരിയുടെ
അനവസരത്തിലെആര്ത്തിയുടെ മുന്നില്‍;
ആത്മാവുനഷ്ടമാവാന് ശ്രമിക്കുന്നുവോ?
അറിവിന്റെപാരമ്യതയില്,അവനവനെ
അന്യേഷണം നടത്തുന്ന സമയങ്ങളില്‍
അന്യന്റെ,അപാരകഴിവിനെ
അറിയാതെയെങ്കിലുംഅലോസരപ്പെടുത്തുവാന്,
അഭിമാനമില്ലാത്ത ഈകടന്നുവരവുകള്;
അനുചിതമായിത്തീരുന്നുവോ?
മനസ്സ്,എന്നമാന്ത്രികന്,വിശ്വസിക്കുന്നു;
മനമെന്നമയക്കുന്ന മധുരവികാരങ്ങളെയെല്ലാം!
മധുചഷകത്തിലൊളിച്ചുവച്ചപലതും
മനമറിയാതെ മൊത്തിക്കുടിക്കുമ്പോള്‍
മാറ്റമില്ലാതെ ,മറയില്ലാതെയവന്
മറക്കുന്നൂ..മാന്ത്രികപ്രഭാപൂരിതമായ
മായയുടെ മറവിവന്ന മനസ്സിനെ!
നഷ്ടങ്ങളെല്ലാം,നഷ്ടങ്ങള്‍ മാത്രം!
നഷ്ടപ്പെടാതെനോക്കുവാന്നാമെന്നുംശ്രമിക്കുന്നു!
നഷ്ടമായവന്റെ,നഷ്ടങ്ങള്‍ ഒരിക്കലും
നികത്തുവാനാകാത്തവണ്ണംനില്ക്കുന്നു!
വരാനിരിക്കുന്ന വരായ്കകളെ
വാതോരാതെ വര്ണ്ണിക്കുന്നതിലുംനല്ലത്
വരാതെ നോക്കുന്നതിലല്ലേ?
വഴിവയ്ക്കാതിരിക്കുന്നതിലുമല്ലേ?
മമത,മായയാകാം...
മന്ത്രമാകാം....
മധുരമാകാം....
മണിയറയൊരുക്കുന്ന
മണവാട്ടിയുമാകാം.......
അതു;
മനസ്സുകളുടെ മനപ്പൊരുത്തം
മാത്രമാണുതാനും!
ശ്രീദേവിനായര്‍
5 comments:
വരാനിരിക്കുന്ന വരായ്കകളെ
വാതോരാതെ വര്ണ്ണിക്കുന്നതിലുംനല്ലത്
വരാതെ നോക്കുന്നതിലല്ലേ?
വഴിവയ്ക്കാതിരിക്കുന്നതിലുമല്ലേ?
ദേവിയേച്ചീ, വളരെ അര്‍ത്ഥവത്തായ കവിത.......ക്ഷണികമായ സുഖങ്ങള്‍ക്കുവേണ്ടി ജീവിതം സമര്പ്പിയ്ക്കുന്നവര്ക്കൊരു മുന്നറിയിപ്പ്.......
നന്നായിരിക്കുന്നു ചേച്ചീ...
മമത,മായയാകാം...
മന്ത്രമാകാം....
മധുരമാകാം....
മണിയറയൊരുക്കുന്ന
മണവാട്ടിയുമാകാം.......
അതു;
മനസ്സുകളുടെ മനപ്പൊരുത്തം
മാത്രമാണുതാനും!
ഈ വരികള്‍ ഒത്തിരി ഇഷ്ടമായി....
"മമത,മായയാകാം...
മന്ത്രമാകാം....
മധുരമാകാം....
മണിയറയൊരുക്കുന്ന
മണവാട്ടിയുമാകാം.......
അതു;
മനസ്സുകളുടെ മനപ്പൊരുത്തം
മാത്രമാണുതാനും!"
ഇഷ്ടപ്പെട്ടു
Kadamkathayalla, jeevitha kathathanne....Manoharam... Ashamsakal...!!!
Post a Comment