Friday, June 6, 2008

ശില്പിയുടെപ്രണയം

വഴിവക്കിലെശില്പം,കണ്‍ചിമ്മാതെ,
ശില്പിയെനോക്കിനിന്നൂ..
അകലെമാറിനിന്നുനോക്കുമ്പോഴെല്ലാം,..
ശില്പി,ശില്പത്തില്‍തന്റെപ്രണയത്തെ,.
മാത്രംകണ്ടു.
എത്രയോ,ദിവസത്തെരാവുകള്‍..
പകലുകള്‍..താനുംശില്പവുമേകരായ്..
ഇടുങ്ങിയമുറിക്കുള്ളില്‍കഴിഞ്ഞവരാണ്...
ചിന്തയില്‍ശില്പികഴിഞ്ഞകാലം,
മെനഞ്ഞെടുക്കുകയായിരുന്നൂ..
യുവനര്‍ത്തകിയുടെ ഈശില്പത്തില്‍,
ജീവന്‍ തുടിച്ചുതുടങ്ങിയോ?
നര്‍ത്തകിയുടെകണ്ണുകളില്‍ താന്‍,
അന്നുകൊത്തിയെടുത്തതു,
കാമം,ആയിരുന്നുവോ?
തീക്ഷ്ണമായ ആനോട്ടങ്ങള്‍ക്ക്പിന്നിലെ,
അര്‍ത്ഥമറിയാതെ,ശില്പിപകച്ചു..
ഉയര്‍ന്നമാറിടവും,ഒതുങ്ങിയ അരക്കെട്ടും,
നഗ്നതയില്‍,ലജ്ജിക്കുന്നതായിശില്പിക്ക്,
അനുഭവപ്പെട്ടു..
കല്ലിന്റെയുള്ളിലെവികാരം,
മനുഷ്യവികാരമായി,മാറിയതുപോലെ...
കാമുകിയായിമാറിയശില്പം,
നാണത്തോടെഅവനെനോക്കിനിന്നൂ..
നഗ്നയായ് നില്‍ക്കുന്നതന്റെ കാമുകിയെകണ്ട,
അവന്‍ അസ്വസ്തനായതുപോലെ..
കുറ്റബോധത്തോടെ,തിരിഞ്ഞുനടക്കാന്‍ കഴിയാതെ,
അയാള്‍ വീണ്ടും,ശില്പത്തിനടുക്കലേക്കു..നടന്നൂ..
അല്ല,ഓടി....
തന്റെ,വസ്ത്രമെടുത്ത്,ശില്പത്തിന്റെനഗ്നത-
മറയ്ക്കുമ്പോള്‍..
അയാള്‍,ആശ്വാസത്തോടെശില്പത്തിന്റെ,
കണ്ണുകളിലേയ്ക്ക്നോക്കീ...
പ്രേമത്തോടെതന്നെനോക്കിനില്‍ക്കുന്ന,
ശില്പത്തിന്റെകൈകള്‍,അയാളെപുണരാന്‍,
വെമ്പുന്നുണ്ടായിരുന്നൂ.....

6 comments:

ഗോപക്‌ യു ആര്‍ said...

good theme

SreeDeviNair.ശ്രീരാഗം said...

നിഗൂഢഭൂമി..
നന്ദി..
ശ്രീദേവി

സൂര്യോദയം said...

കൊള്ളാം...

SreeDeviNair.ശ്രീരാഗം said...

സൂര്യോദയം..
നന്ദി..
ശ്രീദേവി

Jayasree Lakshmy Kumar said...

വരികള്‍ക്ക് ഒരു പ്രത്യേക ശില്‍പ്പഭംഗി

SreeDeviNair.ശ്രീരാഗം said...

lakshmy..
വളരെ,നന്ദി..
ശ്രീദേവി