Sunday, October 5, 2008

നിത്യസത്യം

നിത്യമായസത്യം ഞാന്‍ ഉണ്മയാണെ
ന്ന അറിവുമാത്രം.
ഇന്നലെയുടെ അപ്രസക്തമായഓര്‍മ്മകളെ
ഞാന്‍ മറവിയുടെ മാറാലകൊണ്ട്
മറച്ചുവച്ചു.

പിറക്കാന്‍ പോകുന്ന നാളെയുടെ
ചിന്തയില്‍ ഞാന്‍ എന്റെഓര്‍മ്മകളെ
ഭാരപ്പെടുത്താന്‍ തയ്യാറായി.

നാളെയെപ്പറ്റിയറിയാന്‍കഴിയാത്ത
മനുഷ്യരില്‍,
ഞാന്‍ മാത്രമെന്തിനായിആശങ്കപ്പെടണം?

കര്‍മ്മങ്ങളെല്ലാം വരും.
വന്നപോലെതന്നെ തിരിച്ചുപോകും!
വീണ്ടും വരും!

വിരുന്നുവരുന്ന അവയെ നല്ലൊരു
ആതിഥേയിയായി,സല്‍ക്കരിച്ചു
തിരിച്ചയയ്ക്കാനായി ഞാന്‍
വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു!



ശ്രീദേവിനായര്‍.