Saturday, November 8, 2014

ചിന്മയി ----നോവൽ (ഒന്നാംഭാഗം )
ശ്രീദേവിനായർ.



അകലങ്ങളിൽ ആകാശമുണ്ടായിരുന്നു.അടുക്കുംതോറും അകലുന്നആ കാശങ്ങളിൽ
അഭയം തേടി യലയാൻ അവൾ എന്നും ആഗ്രഹിച്ചിരുന്നു.കൊച്ചുപള്ളിക്കൂടത്തിൽ,
കൊച്ചുവർത്തമാനങ്ങളിൽ, കൊച്ചു കുട്ടിയായിരിക്കാൻ  കൊതിക്കുന്ന ബാല്യം കുന്നിൻ
 ചരുവിലെ  എണ്ണിയാലൊടുങ്ങാത്ത  മലനിരകളിലെ  സൌന്ദര്യം ആവാഹിച്ചെടു ത്ത മേഘ
ങ്ങൾ .ഉച്ചസൂര്യന്റെ ചൂടിലും മത്തുപിടിക്കാത്ത  പച്ചോലകൾ കുലുങ്ങി ചി രിക്കുന്ന തെങ്ങും
നാണംകൊണ്ട് തലകുമ്പിട്ട്  കുണുങ്ങിച്ചിരിക്കുന്ന സ്വർണ്ണ ക്കമ്മലിട്ട കവുങ്ങിൻ കൂട്ടവും.


അകലെ സൂര്യന്റെപ്രകാശംതട്ടാതെ മാറി നില്ക്കാൻ ശ്രമിക്കുന്ന ഇരുളൻ പനം കൂട്ടം  .തലയെടുപ്പോടെ  ആണു നിൽപ്പെങ്കിലും അവരോക്കെയെന്താ  പേടിച്ചു നില്ൽകയാണോ
എന്ന് മിക്കവാറും തോന്നാറു ണ്ട് ,കാരണം പനമരത്തിലെ രക്തയക്ഷി തന്റെഉ റ ക്കം അന്നൊക്കെ
കെടുത്തിയിരുന്നു .വരാന്തയിലിരുന്നു പനമരത്തെ നോക്കുമ്പോഴൊക്കെ അയൽപക്കത്തെ
അല്ലി യാണു യക്ഷിക്കഥ പറ ഞ്ഞുതന്നത് .വിറ ച്ചു തണുത്തിരുന്ന തന്നെ ഒറ്റക്കാക്കി അവൾ
വീട്ടിലേയ്ക്കു അന്ന് ഓടി പോകുകയും ചെയ്തു.


ഒരു പിടിഓർമ്മകൾ അയവിറക്കാൻ എന്നും ബാക്കി.എന്നാൽ ഓർമ്മകളെ മറ വിയിൽ പുതപ്പിക്കാൻ കഴിയുന്നുവോ ?എത്ര ശമിച്ചാലും കഴിയാത്ത ചിന്തകൾ അവയ്ക്കൊന്നിനും
സന്തോഷത്തിന്റെ ആവരണങ്ങൾ ഉണ്ടായിരുന്നില്ല ......